ക്രൈസ്റ്റ് നഗര്‍ റെസിഡന്റ്സ് അസോസിയേഷന് കുഴിയടയ്ക്കല്‍ സമരം നടത്തി

ക്രൈസ്റ്റ് നഗര്‍ റെസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ക്രൈസ്റ്റ് കോളജ് മുതല്‍ എകെപി ജംഗ്ഷന് വരെയുള്ള റോഡിലെ കുഴികള്‍ അസോസിയേഷന് ഭാരവാഹികള്‍ കോണ്‍ക്രീറ്റ്ചെയ്ത് അടയ്ക്കുന്നു.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് നഗര്‍ റെസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കുഴിയടയ്ക്കല്സമരം നടത്തി. അധികാരികള്‍ മൗനംപാലിച്ച് ഒരുവര്‍ഷത്തോളമായി റോഡിലെ കുഴികള്‍ അടക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരവുമായി സിഎന്ആര്എ രംഗത്തുവന്നത്. സിഎന്ആര്എ പ്രസിഡന്റ് ഷാജു അബ്രാഹം കണ്ടംകുളത്തി, സെക്രട്ടറി തോംസണ്‍ ചിരിയങ്കണ്ടത്ത്, ട്രഷര്‍ ബെന്നി പള്ളായി, ഭാരവാഹികളായ മാത്യു ജോര്‍ജ്, സക്കീര്‍ ഓലക്കോട് എന്നിവര്‍ നേതൃത്വംനല്കി.