ചികിത്സക്കായി ആശുപത്രിയിലെത്തിയ യുവതിക്കു മാനഹാനി; യുവാവ് അറസ്റ്റില്‍

ഹിരേഷ്.
ഇരിങ്ങാലക്കുട: ജനറല്‍ ആശുപത്രിയില്‍ ചികിത്സക്കായി എത്തിയ യുവതിക്കു മാനഹാനിവരുത്തിയ സംഭവത്തില്‍ പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടി. ഇരിങ്ങാലക്കുട അരിക്കാട്ട്പറമ്പില്‍ വീട്ടില്‍ ഹിരേഷ്(39)നെയാണ് അറസ്റ്റ് ചെയ്തത്. പനിചികിത്സയ്ക്കായി ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലേക്ക് നടന്നുപോകുകയായിരുന്ന യുവതിക്കു പെട്ടന്ന് തലകറക്കം അനുഭവപ്പെട്ടു. ആ സമയം പ്രതി യുവതിയെ താങ്ങിനിര്‍ത്തുകയും സഹായിക്കാമെന്നുപറഞ്ഞ് കൂടെകൂടുകയായിരുന്നു. ജനറല്‍ ആശുപത്രിയില്‍ എത്തിച്ച യുവതി മുറിയില്‍ വിശ്രമിക്കുമ്പോള്‍ പ്രതി മാനഹാനി വരുത്തുകയായിരുന്നു.
യുവതിയുടെ പരാതിയില്‍ ഇരിങ്ങാലക്കുട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തിന് ശേഷം ഒളിവില്‍പോയ പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടി. ഇരിങ്ങാലക്കുട ഡിവൈഎസ്പി സി.എല്‍. ഷാജു, ഇരിങ്ങാലക്കുട പോലീസ് എസ്എച്ച്ഒ കെ.ജെ. ജിനേഷ്, എസ്ഐ എം.ആര്. കൃഷ്ണപ്രസാദ്, ജിഎസ്ഐമാരായ മുഹമ്മദ് റാഷി, ജിഎസ്സിപിഒ അരുണ്‍ ജിത്ത്, സിപിഒമാരായ ജിജില്‍ കുമാര്‍, ഷാബു, എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.