റെസിഡന്റ്സ് അസോസിയേഷന് കുടുംബ സംഗമം നടത്തി

കൊരുമ്പിശേരി റെസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കുടുംബ സംഗമം ജൂനിയര്‍ ഇന്നസെന്റ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കൊരുമ്പിശേരി റെസിഡന്റ്സ് അസോസിയേഷന് കുടുംബ സംഗമവും ജൂണിയര്‍ ഇന്നസെന്റ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാജീവ് മുല്ലപ്പിള്ളി അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ അമ്പിളി ജയന്, അസോസിയേഷന് രക്ഷാധികാരി വിംഗ് കമാണ്ടര്‍ (റിട്ട) ടി.എം. രാംദാസ്, സെക്രട്ടറി കെ. ഗിരിജ, കെ. ബാലകൃഷ്ണന്, ബിന്ദു ജിനന്, എ.സി. സുരേഷ്, ഷാജി തറയില്‍, കെ. ഹേമചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു. അസോസിയേഷന് പരിധിയില്‍പ്പെട്ട മികച്ച കര്‍ഷകരേയും 84 വയസു കഴിഞ്ഞവരേയും ആദരിച്ചു.