കാല്‍നൂറ്റാണ്ടായി തുറക്കാതെ വട്ടേക്കാട്ടുകര കുടുംബക്ഷേമ ഉപകേന്ദ്രം

അടഞ്ഞു കിടക്കുന്ന കോണത്തുകുന്ന് വട്ടേക്കാട്ടുകര കുടുംബക്ഷേമ ഉപകേന്ദ്രം.
ഇരിങ്ങാലക്കുട: കോണത്തുകുന്ന് വട്ടേക്കാട്ടുകരയില്‍ അടഞ്ഞു കിടക്കുന്ന കുടുംബക്ഷേമ ഉപകേന്ദ്രം പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് വട്ടേക്കാട്ടുകര നാട്ടുകൂട്ടം വാര്‍ഷിക പൊതുയോഗം അധികൃതരോട് ആവശ്യപ്പെട്ടു. 1998ല്‍ തൈവളപ്പില്‍ അബ്ദുല്‍ ഖാദര്‍ ഭാര്യ നഫീസ സൗജന്യമായി വിട്ടുകൊടുത്ത ഭൂമിയിലാണ് വെള്ളാങ്കല്ലൂര്‍ പഞ്ചായത്തിന്റെ 2000- 2001 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കെട്ടിട നിര്‍മാണം പൂര്‍ത്തീകരിച്ചത്.
കാല്‍നൂറ്റാണ്ട് പിന്നിട്ടിട്ടും ഇവിടെ ദൈനംദിന പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. പിന്നോക്ക- ദുര്‍ബല ജന വിഭാഗങ്ങള്‍ തിങ്ങിപാര്‍ക്കുന്ന ഈ പ്രദേശത്ത് തുറക്കാ തെ കിടക്കുന്ന ആരോഗ്യകേന്ദ്രം എത്രയും വേഗം പൂര്‍ണ തോതില്‍ പ്രവര്‍ത്തന സജ്ജമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. രക്ഷാധികാരി എം. സനല്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് പി.പി. വിജയന് അധ്യക്ഷനായി. കെ.ആര്. ചന്ദ്രന്, സി.എന്‍. സന്തോഷ്, വി.പി. ഗോപാലകൃഷ്ണന്, പി.എന്‍. രാമചന്ദ്രന്, പി.ബി. ജയചന്ദ്രന്, ടി.എ. അസീസ്, അഡ്വ. കെ.സി. രാംദാസ് എന്നിവര്‍ പങ്കെടുത്തു. ഭാരവാഹികള്‍: എം. സനല്‍കുമാര്‍ (രക്ഷാധികാരി), പി.പി. വിജയന് (പ്രസിഡന്റ്), കെ.ടി. ഉണ്ണികൃഷ്ണന് (വൈസ് പ്രസിഡന്റ്), സി.എന്‍. സന്തോഷ് (സെക്രട്ടറി), അഡ്വ. കെ.സി. രാംദാസ് (ജോ. സെക്രട്ടറി), കെ.ആര്. ചന്ദ്രന് (ട്രഷറര്‍).