കോണ്‍ഗ്രസ് കാട്ടൂര്‍ എട്ടാം വാര്‍ഡ് കമ്മിറ്റി ഓണ സന്ദേശ കുടുംബ സംഗമവും വീട്ടമ്മമാര്‍ക്ക് ഓണപ്പുടവ വിതരണവും നടത്തി

കോണ്‍ഗ്രസ് കാട്ടൂര്‍ എട്ടാം വാര്‍ഡ് കമ്മിറ്റിസംഘടിപ്പിച്ച ഓണ സന്ദേശ കുടുംബ സംഗമം ഡിസിസി സെക്രട്ടറി ശോഭ സുബിന് ഉദ്ഘാടനം ചെയ്യുന്നു.
കാട്ടൂര്‍: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം എട്ടാം വാര്‍ഡ് കമ്മിറ്റി ഓണ സന്ദേശ കുടുംബ സംഗമവും വാര്‍ഡിലെ വീട്ടമ്മമാര്‍ക്ക് ഓണപ്പുടവ വിതരണവും നടത്തി. കുടുംബ സംഗമം ഡിസിസി സെക്രട്ടറി ശോഭ സുബിന് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് പ്രസിഡന്റ് സലിം എടക്കാട്ടൂപറമ്പില് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് എ.പി. വില്സന്, മഹിള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി രാജലക്ഷ്മി കുറുമാത്ത്, യൂത്ത് കോണ്‍ഗ്രസ് ജില്ല സെക്രട്ടറി ഷെറിന് തെര്മഠം, കാട്ടൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍, മുന്‍ മണ്ഡലം പ്രസിഡന്റ് ഹൈദ്രോസ്, മണ്ഡലം വൈസ് പ്രസിഡന്റ് ജയ്ഹിന്ദ് രാജന്, മണ്ഡലം സെക്രട്ടറി ദേവദാസ് തളിയപ്പറമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു.