ബിജെപി ഇരിങ്ങാലക്കുട ടൗണ്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓണകിറ്റ് വിതരണം ചെയ്തു

ബിജെപി ഇരിങ്ങാലക്കുട ടൗണ്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓണകിറ്റ് വിതരണം ബിജെപി തൃശൂര്‍ സൗത്ത് ജില്ല പ്രസിഡന്റ് എ.ആര്. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ബിജെപി ഇരിങ്ങാലക്കുട ടൗണ്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓണകിറ്റ് വിതരണം ചെയ്തു. ബിജെപി തൃശൂര്‍ സൗത്ത് ജില്ല പ്രസിഡന്റ് എ.ആര്. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. ടൗണ്‍ പ്രസിഡന്റ് ലിഷോണ്‍ കാട്ട്ളാസ് അധ്യക്ഷത വഹിച്ചു. ബിജെപി ജില്ല സെക്രട്ടറിമാരായ അജീഷ് പൈക്കാട്ട്, അഖിലാഷ് വിശ്വനാഥന്, ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് ആര്‍ച്ച അനീഷ്കുമാര്‍, മണ്ഡലം സെക്രട്ടറി സെബാസ്റ്റ്യന്‍ ചാലിശേരി, വാര്‍ഡ് ഇന്‍ ചാര്‍ജ് ടി.ആര്. ജിനീഷ്, വാര്‍ഡ് കണ്‍വീനര്‍ സുധ ബൈജു, കോ -കണ്‍വീനര്‍ സിക്സണ്‍ മാളക്കാരന്‍, ലിജി ഷിജു, എം.പി. സുരേഷ്, എം.പി. രമേശ്, ടി.ആര്. പ്രശോഭ്, രാമചന്ദ്രന് ചെറാക്കുളം എന്നിവര്‍ നേതൃത്വം നല്കി.