ജില്ലയില്‍ 100 ശതമാനം നികുതി പിരിച്ച ആദ്യത്തെ പഞ്ചായത്തായി കാട്ടൂര്‍
കാട്ടൂര്‍: ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിനു ആഴ്ചകള്‍ ബാക്കി നില്‍ക്കെ വസ്തുനികുതി 100 ശതമാനം ശേഖരിച്ചു കാട്ടൂര്‍ പഞ്ചായത്ത് നേട്ടം കൈവരിച്ചു. ഈ ഗ്രാമപഞ്ചായത്തിന്റെ വസ്തു നികുതി വാര്‍ഷിക തുകയായ 36.16 ലക്ഷം രൂപ മുഴുവനും റവന്യു റിക്കവറി ഇല്ലാതെ വളരെ നേരത്തെ തന്നെ പിരിച്ചെടുക്കാന്‍ കഴിഞ്ഞു. സാധാരണയായി മാര്‍ച്ച് 31 നു മാത്രം അവസാനിക്കുന്ന നികുതി പിരിവാണു ഇപ്രാവശ്യം വളരെ നേരത്തെ പൂര്‍ത്തീകരിച്ചിട്ടുള്ളത്. റവന്യു റിക്കവറി നടപടികള്‍ ഒഴിവാക്കി വസ്തു നികുതി പിരിച്ച സംസ്ഥാനത്തെ ഏഴാമത്തെ പഞ്ചായത്തും ജില്ലയിലെ ആദ്യ പഞ്ചായത്തുമാണു കാട്ടൂര്‍. ഈ നേട്ടത്തില്‍ കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിയെയും ജീവനക്കാരെയും അനുമോദിക്കുന്നതിനു തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് സന്ദര്‍ശിച്ചു. അനുമോദനയോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രന് അധ്യക്ഷത വഹിച്ചു. എം.എച്ച്. ഷാജിക്, വൈസ് പ്രസിഡന്റ് സി.സി. സന്ദീപ്, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടി.വി. ലത, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് വി.എം. കമറുദ്ദീന്, പെര്‍ഫോമന്‍സ് ഓഡിറ്റ് സൂപ്പര്‍വൈസര്‍ പണ്ടു സിന്ധു, ജൂണിയര്‍ സൂപ്രണ്ട് രാജേഷ് ചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.