പാലിയേറ്റീവ് പ്രവര്‍ത്തനത്തെ കുറിച്ച് അവബോധന ക്ലാസ്
ഇരിങ്ങാലക്കുട: ആല്‍ഫ പാലിയേറ്റീവ് ഇരിങ്ങാലക്കുട ലിങ്ക് സെന്ററിന്റെ നേതൃത്വത്തില്‍ തരണനെല്ലൂര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ 50 എന്‍എസ്എസ് കുട്ടികള്‍ക്കു പാലിയേറ്റീവ് പ്രവര്‍ത്തനത്തെ കുറിച്ച് ഒരു അവബോധന ക്ലാസ് നല്കി. പ്രസിഡന്റ് വി.ജെ. തോംസണ്‍ ക്ലാസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എല്‍സമ്മ ജോണ്സണ് പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങളില്‍ വളണ്ടിയേഴ്സിന്റെ പ്രാധാന്യവും ഉത്തരവാദിത്വവും എന്നതിനെക്കുറിച്ചും സ്റ്റാഫംഗങ്ങള്‍ ഷൈജി ജോസ്, നിബിത കെ. ബേബി, പ്രഭ രാജന് എന്നിവര്‍ ഹോംകെയറിന്റെ വിവിധ മേഖലകളെ കുറിച്ചും ഫിസിയോതെറാപ്പിസ്റ്റ് അശ്വതി അനൂപ് പാലിയേറ്റീവ് കെയറില്‍ ഫിസിയോതെറാപ്പിയുടെ പ്രാധാന്യം വിശദീകരിച്ചും ക്ലാസെടുത്തു. പങ്കെടുത്ത എല്ലാവര്ക്കും സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഒ.എസ്. വര്‍ഗീസ്, പ്രമീള അശോകന് എന്നിവര്‍ പ്രസംഗിച്ചു.