ചെമ്മണ്ട കായല്‍ പളിയംപാടം കടുംകൃഷി കര്‍ഷക സഹകരണ സംഘത്തിന്റെ പാടശേഖരത്തില്‍ വെള്ളം കയറി കൃഷി നശിച്ചു
ചെമ്മണ്ട: കായല്‍ പളിയംപാടം കടുംകൃഷി കര്‍ഷക സഹകരണ സംഘത്തിന്റെ പാടശേഖരത്തില്‍ വെള്ളം കയറി. 1300 ഏക്കര്‍ വരുന്ന പാടശേഖരത്തിലെ നെല്ല് കൊയ്ത്ത് തുടങ്ങിയതിനു ശേഷമാണു പാടശേഖരത്തില്‍ വെള്ളം കയറിയത്. 70 ഏക്കറോളം സ്ഥലത്ത് നെല്‍കൃഷി വീണുപോയതിനാല്‍ കൊയ്യാന്‍ സാധിക്കാതെയായിരിക്കുകയാണ്. മോട്ടോറുകള്‍ തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിക്കുന്നുണ്ടെങ്കിലും വെള്ളം വറ്റിച്ച് കൊയ്ത്ത് മെഷീന് ഇറക്കാന്‍ പറ്റാത്ത സാഹചര്യമാണ്. കര്‍ഷകര്‍ക്കുണ്ടായ ഭീമമായ നഷ്ടത്തിനു സര്‍ക്കാരില്‍ നിന്നു നഷ്ടപരിഹാരം അനുവദിക്കണമെന്നു കൃഷിക്കാര്‍ ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റര്‍ പാടശേഖരം സന്ദര്‍ശിച്ചു. കേരളകര്‍ഷക സംഘം ജില്ലാ എക്സിക്യുട്ടീവ് അംഗം. ടി.ജി. ശങ്കരനാരായണന്, കേരള കര്‍ഷകസംഘം നേതാവ് പി.വി. ഹരിദാസ്, സിപിഎം ലോക്കല്‍ സെക്രട്ടറി എ.വി. അജയന്, കര്‍ഷക സഹകരണസംഘം പ്രസിഡന്റ് കെ.കെ. ഷൈജു, ബോര്‍ഡ് മെമ്പര്‍മാരായ സജി കൈതവളപ്പില്‍, കെ.ആര്. ഗോപാലന്, എം.സി. അഭിലാഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.