ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബിന്റെ വാര്‍ഷിക പൊതുയോഗം നടത്തി
ഇരിങ്ങാലക്കുട: ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബിന്റെ വാര്‍ഷിക പൊതുയോഗം ഇരിങ്ങാലക്കുട ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം ഹാളില്‍ ചേര്‍ന്നു. കോവിഡ് മഹാമാരിമൂലം മന്ദീഭവിച്ച ക്ലബിന്റെ പ്രവര്‍ത്തനം കോവിഡാനന്തര കാലഘട്ടത്തില്‍ ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജസ്വലമാക്കണമെന്നും പഴയ പ്രതാപം വീണ്ടെടുക്കണമെന്നും യോഗം ഏകകണ്ഠമായി അഭിപ്രായപ്പെട്ടു. അതിനായി പുതിയ ആസ്വാദകരെ കണ്ടെത്തിയും ശില്പശാലകള് സംഘടിപ്പിച്ചും വിദ്യാഭ്യാസ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ചും നവീന പദ്ധതികള്‍ നടപ്പിലാക്കുവാന്‍ തീരുമാനിച്ചു. നിലവിലെ സാഹചര്യങ്ങളെ കണക്കിലെടുത്ത് ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു നയിക്കുവാന്‍ സാമ്പത്തിക സമാഹരണം ആവശ്യമാണെന്നു യോഗം വിലയിരുത്തി. ഈ തിരിച്ചറിവില്‍ നിലവിലുള്ള അംഗത്വഘടനയില് മാറ്റം വരുത്തിയും പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തിയും ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ആസൂത്രണം നല്കി. അതിനായി അടുത്ത മൂന്നുവര്‍ഷത്തേയ്ക്കു പുതിയ ഭരണസമിതിയെ യോഗം തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി അനിയന് മംഗലശേരി (പ്രസിഡന്റ്), രമേശന് നമ്പീശന് (സെക്രട്ടറി), അഡ്വ. രാജേഷ് തമ്പാന്, എ.എസ്. സതീശന് (വൈസ് പ്രസിഡന്റുമാര്‍), ഇ.കെ. വിനോദ് വാര്യര്‍ (ജോയിന്റ് സെക്രട്ടറി), പി.എന്‍. ശ്രീരാമന് (ട്രഷറര്‍) എന്നിവരെയും ഡോ. ബി.പി. അരവിന്ദ, പി. അപ്പു, ശിവദാസ് പള്ളിപ്പാട്ട്, എ. സംഗമേശ്വരന്, എം.എന്‍. പ്രദീപ്, രാജീവ് ചേര്‍പ്പ്, മനീഷ് വര്‍ഗീസ് അരിക്കാട്ട്, പി.സ്. ജയശങ്കര്‍, റഷീദ് കാറളം എന്നിരെ അംഗങ്ങളായും തെരഞ്ഞെടുത്തു.