കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ മുന്‍ മന്ത്രി എ.സി. മൊയ്തീനും പങ്കെന്ന് മുന്‍ സിപിഎം നേതാവ് സുജേഷ് കണ്ണാട്ട്
ഇരിങ്ങാലക്കുട: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ മുന്‍ മന്ത്രി എ.സി. മൊയ്തീനും പങ്കെന്ന് മുന്‍ സിപിഎം നേതാവും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ സുജേഷ് കണ്ണാട്ട് പറഞ്ഞു. അനര്‍ഹര്‍ക്ക് വായ്പ നല്‍കാനും ബാങ്കിലെ പണം റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കാനും നിര്‍ബന്ധിച്ചു. പല നേതാക്കളും സ്വത്തുവാരിക്കൂട്ടിയിട്ടുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട് എടുത്തിട്ടുള്ള പൈസ മുഴുവന്‍ ആദ്യം റിയല്‍ എസ്റ്റേറ്റില്‍ ഇന്‍വെസ്റ്റ് ചെയ്യുകയായിരുന്നു. ബാങ്കിലെ പണം ഉപയോഗിച്ചുകൊണ്ട് അവര്‍ അവരുടെ പേരില്‍ സ്ഥലം വാങ്ങിക്കുകയും അത് വലിയ വിലയ്ക്ക് മറിച്ചുവില്‍ക്കുകയും അതിനുശേഷം അവരുടെ ബിസിനസിന്റെ വ്യാപ്തി അവര്‍ വര്‍ധിപ്പിക്കുകയുമായിരുന്നു. ആദ്യം വളരെയധികം പൈസ ഈയൊരു ബിസിനസിലൂടെ സമ്പാദിച്ചിട്ടുണ്ട്. തേക്കടി റിസോര്‍ട്ട് എന്ന പേരിലും കരുവന്നൂര്‍ ബാങ്ക് നടത്തുന്ന സൂപ്പര്‍മാര്‍ക്കറ്റിലേക്ക് അവരുടെ സാധനങ്ങള്‍ മാത്രം എത്തിക്കുന്ന ഒരു സ്ഥിതിവിശേഷവും ഉണ്ടായിരുന്നു. അത്തരത്തില്‍ ബിസിനസിന്റെ വ്യാപ്തി കൂട്ടി. പിന്നീട് ലാഭം കൂടിയപ്പോഴും ബാങ്കില്‍ നിന്ന് കൂടുതല്‍ പൈസ എടുക്കേണ്ടി വന്നു. അപ്പോള്‍ അതിന്റെ ഡോക്യുമെന്റ്സ് എല്ലാം ചെയ്യേണ്ടിവന്നു. ബാങ്കിലെ ഈ വിഷയങ്ങളില്‍ ഇടപെട്ടതിന്റെ പേരില്‍ വധഭീഷണി അടക്കം നേരിട്ട ഒരു വ്യക്തിയാണ് താന്‍. പാര്‍ട്ടി യാതൊരു തരത്തിലുള്ള വിശദീകരണം കൂടാതെ പുറത്താക്കുകയായിരുന്നു. ബാങ്കിലെ സാധാരണ ജനങ്ങള്‍ക്കു വേണ്ടി ബാങ്കിനു മുന്നില്‍ ഒറ്റയാള്‍ സമരം നടത്തിയ ആളാണ്. അതിനുശേഷം തന്നെ പുറത്താക്കിയതാണ്. കരുവന്നൂരില്‍ സിപിഎം ബന്ധമുള്ളവര്‍ക്ക് മുഴുവന്‍ പണവും നല്കി. ബാങ്കിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെട്ടപ്പോള്‍ ലഭിച്ച ഫണ്ട് ഇവരുടെ ഏറ്റവും വേണ്ടപ്പെട്ട ആളുകള്‍ക്കു നല്‍കുകയായിരുന്നു. ബാങ്ക് പ്രസിഡന്റ് ദിവാകരന്റെ മരുമകന്റെ പേരിലുള്ള നിക്ഷേപം പോലും ആ സമയത്ത് പിന്‍വലിക്കുകയാണ് ചെയ്തിട്ടുള്ളത്. ബാങ്ക് പ്രസിഡന്റിന്റെ വീടിന്റെ തൊട്ടടുത്തുള്ള ഒരു സാധാരണക്കാരന്റെ മകളുടെ കല്യാണത്തിന് പൈസ കിട്ടുവാന്‍ വളരെ ബുദ്ധിമുട്ടിയിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടി മെമ്പറായിട്ടുള്ള ആളിന്റെ മകളുടെ കല്യാണത്തിന് 10 ലക്ഷം രൂപ കൊടുത്തതായി അറിഞ്ഞിട്ടുണ്ട്. ആദ്യമായി പണം വന്നപ്പോള്‍ ഇവര്‍ ഇവരുടെ ആളുകളുടെ പണം പിന്‍വലിക്കുകയാണുണ്ടായത്. ഇത് സാധാരണക്കാരന്റെ പ്രതിസന്ധി ഇരട്ടിയാക്കിയെന്ന് മുന്‍ ബ്രാഞ്ച് സെക്രട്ടറി സുജേഷ് കണ്ണാട്ട്. ആരോപിച്ചു. പ്രതികള്‍ക്ക് പാര്‍ട്ടിയിലുള്ള ബന്ധം വളരെ വലുതാണ്. ഷീഷോപ്പി സൂപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനത്തിന് അന്നത്തെ മന്ത്രി എ.സി. മൊയ്തീനാണ് പങ്കെടുത്തത്. ഇത്തരത്തില്‍ കേവലമൊരു ഹോള്‍സെയില്‍ വിതരണ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് മന്ത്രി പങ്കെടുക്കുക എന്നു പറഞ്ഞാല്‍ തന്നെ അവരുടെ ഒരു ബന്ധം മനസിലാക്കാമെന്നു സുജേഷ് പറഞ്ഞു.