മരിച്ച ഫിലോമിനയുടെ വീട്ടില്‍ മന്ത്രി ഡോ. ആര്. ബിന്ദു എത്തി, കുടുംബം കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ച തുക തിരികെ നല്കി
 
                മാപ്രാണം: മരിച്ച ഫിലോമനയുടെ കുടുംബം കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ച തുകയും ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു വീട്ടില്‍ എത്ത് കൈമാറി. രണ്ടു ലക്ഷം രൂപ കാഷായും, 21 ലക്ഷം രൂപ ചെക്കായുമാണ് ഫിലോമിനയുടെ ഭര്‍ത്താവിന് കൈമാറിയത്. ഇനി 64,000 രൂപ ബാങ്കില്‍ സേവിങ്ങ്സ് ബാലന്‍സ് ഉണ്ട്. കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ ആയിട്ടുള്ളവര്‍ ഈ വിഷയത്തില്‍ ഇടപെടുന്നുണ്ടെന്ന് മന്ത്രി ഡോ.ആര്. ബിന്ദു പറഞ്ഞു. ഒരു കണ്‍സോര്‍ഷ്യം രൂപീകരിക്കുന്നതിനായി സര്‍ക്കാര്‍ ശ്രമിച്ചിരുന്നെങ്കിലും ഇവിടെ നിന്നുതന്നെ ചിലര്‍ അതിനെതിരായി പരാതി കൊടുത്തതിനാലാണ് അതു മുടങ്ങിയതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ബാങ്കിലെ നിക്ഷേപകര്‍ക്ക് അത്യാവശ്യമായ സാഹചര്യങ്ങള്‍ വരുമ്പോള്‍ സഹായിക്കാനായി ബാങ്കിലെ ഉദ്യോഗസ്ഥരും സര്‍ക്കാരും ഒപ്പമുണ്ടെന്നും മന്ത്രി ഓര്‍മിപ്പിച്ചു. മുന്‍ഗണന നല്കി പ്രശ്നങ്ങള്‍ പരിഹരിച്ചുകൊണ്ടിരിക്കുകയാണെന്നും അതിനായി എല്ലാവരും ഒപ്പമുണ്ടാകണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. പണം കൊണ്ടുവന്നത് നല്ലകാര്യം തന്നെ. എങ്കിലും പണം ആവശ്യമായ സമയത്തല്ല കിട്ടിയതെന്ന നിലപാടില്‍ മാറ്റമില്ലെന്ന് കുടുംബം മാധ്യമങ്ങളോട് ആവര്‍ത്തിച്ചു. മറ്റുള്ള നിക്ഷേപകര്‍ക്ക് ഈ സ്ഥിതി വരരുതെന്നും കുടുംബം പറഞ്ഞു. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍ എം. ശബരി ദാസന്, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം എം.എം. വിനോദ്, അസിസ്റ്റന്റ് രജിസ്റ്റര്‍ ദേവരാജ്, സംഘം സെക്രട്ടറി ഇന്‍ ചാര്‍ജ് ശ്രീകല എന്നിവര്‍ മന്ത്രിയെ അനുഗമിച്ചിരുന്നു.

 
                         കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഇഎസ്ഐ ആനുകൂല്യം ഏര്‍പ്പെടുത്തി
                                    കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഇഎസ്ഐ ആനുകൂല്യം ഏര്‍പ്പെടുത്തി                                 റോഡരികില്‍ നിന്നും കളഞ്ഞു കിട്ടിയ പേഴ്സ് ഉടമസ്ഥന് തിരികെ നല്കി
                                    റോഡരികില്‍ നിന്നും കളഞ്ഞു കിട്ടിയ പേഴ്സ് ഉടമസ്ഥന് തിരികെ നല്കി                                 കുടുംബ സംഗമം സംഘടിപ്പിച്ചു
                                    കുടുംബ സംഗമം സംഘടിപ്പിച്ചു                                 മണപ്പുറം ഫൗണ്ടേഷന് ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷനിലേക്ക് ഇന്‍വെര്‍ട്ടര്‍ വിതരണം ചെയ്തു
                                    മണപ്പുറം ഫൗണ്ടേഷന് ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷനിലേക്ക് ഇന്‍വെര്‍ട്ടര്‍ വിതരണം ചെയ്തു                                 പുളിക്കലച്ചിറ പാലം: പുതിയ കരാറുകാരനെ നിയോഗിച്ച് സര്‍ക്കാര്‍
                                    പുളിക്കലച്ചിറ പാലം: പുതിയ കരാറുകാരനെ നിയോഗിച്ച് സര്‍ക്കാര്‍                                 ഊരകം കതിര്പ്പിള്ളി കുളം സംരക്ഷണഭിത്തി തകര്‍ന്നു, വെള്ളത്തിലായത് പതിനെട്ട് ലക്ഷം രൂപ: നിര്‍മാണം നിലച്ചിട്ട് 4 മാസം
                                    ഊരകം കതിര്പ്പിള്ളി കുളം സംരക്ഷണഭിത്തി തകര്‍ന്നു, വെള്ളത്തിലായത് പതിനെട്ട് ലക്ഷം രൂപ: നിര്‍മാണം നിലച്ചിട്ട് 4 മാസം                                 
                                                                                                                                                                                                     
                                                                                                                                                                                                     
                                                                                                                                                                                                     
                                                                                                                                                                                                     
                                                                                                                                                                                                    