ഭരതീയ ജനത കര്‍ഷക മോര്‍ച്ച കാര്‍ഷികോത്സവത്തില്‍ സാംസ്കാരിക സമ്മേളനം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ഭരതീയ ജനത കര്‍ഷക മോര്‍ച്ച ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കാര്‍ഷികോത്സവത്തിലെ സാംസ്കാരിക സമ്മേളനം സംസ്ഥാന ട്രെഷറര്‍ ജി. രാജ്കുമാര് ഉദ്ഘാടനം ചെയ്തു. ബിജെപി മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട മുഖ്യ പ്രഭാഷണം നടത്തി. തപസ്യ സംസ്ഥാന സെക്രട്ടറി സി.സി. സുരേഷ് സംസ്കാരിക രംഗത്തെ വെല്ലുവിളികളും അതില്‍ കര്‍ഷകരുടെ പ്രസക്തിയെ കുറിച്ചും സംസാരിച്ചു. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം സന്തോഷ് ചെറാകുളം കര്‍ഷക മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് വിജയന് വല്ലച്ചിറ, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി മാരായ ഷൈജുക്കുറ്റിക്കാട്ട്, രതീഷ് കുറുമാത്ത്, നൂനപക്ഷ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് വിന്‍സെന്റ് കണ്ടംകുളത്തി, മഹിളാ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് സിന്ധു സതീഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. തുടര്‍ന്നു കര്‍ഷകരെ പൊന്നാട അണിയിച്ചു. മെമന്റോയും സര്‍ട്ടിഫിക്കറ്റും നല്കി ആദരിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി രാജന് കുഴുപ്പുള്ളി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് എം.വി. സുരേഷ് അധ്യക്ഷത വഹിച്ചു. ഗിരിജ വിശ്വംബരന് നന്ദി പറഞ്ഞു കലാപരിപാടികളുടെ ഉദ്ഘാടനം കര്‍ഷക മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് അജയകുമാര്‍ നിര്‍വഹിച്ചു. തുടര്‍ന്ന് നൃത്തനൃത്യങ്ങള്‍, തിരുവാതിര കളി, കവിത പാരായണം, സംഘ ഗാനം, കൈകൊട്ടിക്കളി തുടങ്ങി വിവിധ കലാരൂപങ്ങള്‍ അവതരിപ്പിച്ചു. കാര്ഷികസെമിനാര് ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് കവിത ബിജു നിര്‍വഹിച്ചു. സൂശിദാ മ്പരന്, നന്ദകുമാര്‍ ചെങ്ങാനത്, ജൈവ കൃഷിയെ കുറിച്ച് ക്ലാസെടുത്തു. ചന്ദ്രന് അമ്പട്ട് അധ്യക്ഷത വഹിച്ച യോഗത്തില്‍ സോമന് പുളിയത് പറമ്പില്‍ സ്വാഗതവും സായിലക്ഷ്മി നന്ദിയും പറഞ്ഞു.