കോവിഡ് കാലത്തെ അതിജീവിക്കാന്‍ സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ സഹായകരം: മന്ത്രി വി.എസ്. സുനില്‍കുമാര്‍
ഇരിങ്ങാലക്കുട: കോവിഡ് കാലത്തെ ഒറ്റപ്പെടലിനേയും പിരിമുറുക്കങ്ങളേയും അതിജീവിക്കാന്‍ സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ സഹായകരമാണെന്നു കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. പുരോഗമന കലാ സാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗണ്‍ യൂണിറ്റ് 250 ഓളം ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടു ഓണ്‍ലൈനായി നടത്തിയ സര്‍ഗോത്സവം 2020 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനവരാശി നേരിടുന്ന മഹാമാരിയായ കൊറോണയോടൊപ്പം ജീവിച്ചു കൊണ്ടു കൊറോണയെ പ്രതിരോധിക്കുക എന്ന സമീപനമാണു ലോക രാജ്യങ്ങള്‍ കൈകൊള്ളുന്നത്. കേരളം അതിനു മാതൃകയാണ്. സര്‍ഗാത്മക സാംസ്കാരിക സാഹിത്യ പ്രവര്‍ത്തനങ്ങള്‍ കൊറോണ കാലത്തും നമ്മുടെ സംസ്ഥാനത്ത് ഓണ്‍ലൈനിലൂടെ സജീവമായി നടക്കുന്നു. ഒറ്റപ്പെട്ട മനുഷ്യര്‍ക്ക് ഉണ്ടാകുന്ന മാനസിക പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാനും മാനസിക ശാരീരിക ശാക്തീകരണം നടത്താനും ഇതു വഴി സാധിക്കും. കൊറോണയുടെ പരിമിതികളെ മറികടന്നു മുന്നോട്ടു പോകാന്‍ വായനയും എഴുത്തും ഉള്‍പ്പെടെയുള്ള സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ സഹായിക്കുന്നു. കൊറോണയെ പ്രതിരോധിക്കാന്‍ നാം ഓരോരുത്തരും ബാധ്യസ്ഥരാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കെ.ജി. സുബ്രഹ്മണ്യന് അധ്യക്ഷത വഹിച്ചു. ഷെറിന് അഹമ്മദ്, ദീപ ആന്റണി, അഡ്വ. ജനറല്‍ രഞ്ജിത്ത് തമ്പാന്, പുകസ സംസ്ഥാന സെക്രട്ടറി സി. രാവുണ്ണി, പ്രഫ. സാവിത്രി ലക്ഷ്മണന്, ശ്രീലത വര്‍മ, ഡോ. കെ.പി. ജോര്‍ജ്, ജിജോയ്, സനാജി, ഖാദര്‍ പട്ടേപ്പാടം, സനോജ് രാഘവന് എന്നിവര്‍ പ്രസംഗിച്ചു.