വിദഗ്ധ പാലിയേറ്റീവ് പരിചരണ വിഭാഗം ഏകദിന വാളണ്ടിയര്‍ പരിശീലനം ജനറല്‍ ആശുപത്രി ഇരിങ്ങാലക്കുടയില്‍
ഇരിങ്ങാലക്കുട: വിദഗ്ധ പാലിയേറ്റീവ് പരിചരണ വിഭാഗം ഏകദിന വാളണ്ടിയര്‍ പരിശീനത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ജനറല്‍ ഹോസ്പിറ്റല്‍ പാലിയേറ്റീവ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ഏകദിന പരിശീലനം സംഘടിപ്പിച്ചു. ചടങ്ങില്‍ ഡോ. മിനിമോള്‍ (ആശുപത്രി സൂപ്രണ്ട്) സ്വാഗതം ചെയ്തു നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ചാര്‍ളി അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയഗിരി ഉദ്ഘാടനം നിര്‍വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അമ്പിക പള്ളിപുറത്ത്, വാര്‍ഡ് കൗണ്‍സിലര്‍ ഷെല്ലി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രസാദ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഡോ. ആര്‍ഷ, ഡോ. അനു വര്‍ഗീസ് എന്നിവര്‍ വിദ്യാര്‍ഥികള്‍ക്കായുള്ള പരിശീലന ക്ലാസ് എടുത്തു. നീന (പാലിയേറ്റീവ് കെയര്‍ സെക്കന്‍ഡറി നഴ്സ്) ജിയ (പാലിയേറ്റീവ് കെയര്‍ പ്രൈമറി നഴ്സ്) എന്നിവര്‍ നേൃത്വം നല്കി. ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട, സെന്റ് തോമസ് കോളജ് ഇരിങ്ങാലക്കുട എന്നിവിടങ്ങളിലെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സന്നദ്ധരായ 37ഓളം വിദ്യാര്‍ഥികള്‍ പരിശീലത്തില്‍ പങ്കെടുത്തു.