ഗ്രാമീണ വികസനത്തിന് പുതിയ ദിശാബോധം നല്കാന് സഹകരണ മേഖലയ്ക്ക് കഴിയണം: പ്രഫ. സി. രവീന്ദ്രനാഥ്
ഇരിങ്ങാലക്കുട: ഗ്രാമീണ മേഖലയുടെ വികസനത്തിന് നൂതന ആശയങ്ങള്‍ നടപ്പിലാക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും വായനശാലകളും സഹകരണ സ്ഥാപനങ്ങളും സഹകരിച്ചു കൊണ്ട് ഗ്രാമീണ വികസനത്തിന് ഊടും പാവും നെയ്യാന്‍ സഹകരണ മേഖല തയ്യാറെടുക്കണമെന്ന് മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ് അഭിപ്രായപെട്ടു. മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അഖിലേന്ത്യാ സഹകരണ വാരാഘോഷത്തോടാനുബന്ധിച്ച് തൃശൂര്‍ ജില്ലാ തല സെമിനാര്‍ ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ജോയിന്റ് രജിസ്ട്രാര്‍ എം. ശബരീദാസന് ആമുഖപ്രഭാഷണം നടത്തി. ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി മുഖ്യാതിഥി ആയിരുന്നു. ഫാക്കള്‍ട്ടി എ കില കണ്‍സള്‍ട്ടന്റ് കെ.രേണുകുമാര്‍ നൂതനാശയങ്ങളെ സംബന്ധിച്ച് വിഷയാവതരണം നടത്തി. സംസ്ഥാന സഹകരണ യൂണിയന് അംഗം ലളിത ചന്ദ്രശേഖരന്, സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന്മാരായ ജോയ് ഫ്രാന്‍സിസ്, എന്‍.ആര്. രാധാകൃഷ്ണന്, സംഘടന ഭാരവാഹികളായ എ.എസ്. അന്‍വര്‍, കെ.എസ്. സുരേഷ് ബാബു, റോബിന് തോമസ്, പി.ആര്. പ്രമോദ്, ജോയിന്റ് ഡയറക്ടര്‍ കെ.വി. നാരായണന്, ചാലക്കുടി അസിസ്റ്റന്റ് രജിസ്റ്റാര്‍ ബ്ലിസന്‍ ഡേവിഡ് തുടങ്ങിയവര്‍ സംസാരിച്ചു. കെ. ഹരി മോഡേറേറ്റര്‍ ആയിരുന്നു. സെമിനാര്‍ കമ്മറ്റി ചെയര്മാന് കെ.സി. ജെയിംസ് സ്വാഗതവും, അസിസ്റ്റന്റ് രജിസ്റ്റാര്‍ വി.ബി. ദേവരാജ് നന്ദിയും പറഞ്ഞു.