പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റല്‍ ഡയാലിസിസ് ഡിപ്പാര്‍ട്മെന്റില്‍ വേറിട്ട ക്രിസ്തുമസ് ആഘോഷം
ഇരിങ്ങാലക്കുട: ഈ വര്‍ഷത്തെ ക്രിസ്തുമസ് ഏറ്റവും അര്‍ഥവത്താക്കി പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റല്‍ ഡയാലിസിസ് ഡിപ്പാര്‍ട്മെന്റില്‍ വേറിട്ട ക്രിസ്തുമസ് ആഘോഷം. ഡിപ്പാര്‍ട്മെന്റിലെ സ്റ്റാഫുകളുടെയും ഡയാലിസിസ് പാരാമെഡിക്കല്‍ വിദ്യാര്‍ഥികളുടെയും നേതൃത്വത്തില്‍ ഡയാലിസിസിനു വിധേയരാകുന്ന എല്ലാവരെയും അവരുടെ കുടുംബാംഗങ്ങളെയും ഉള്പെടുത്തികൊണ്ട് ക്രിസ്തുമസ് ആഘോഷിച്ചു. ഈ വര്‍ഷം വ്രത വാഗ്ദാന രജത ജൂബിലി ആഘോഷിക്കുന്ന ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റര്‍ റെവ. സിസ്റ്റര്‍ ഫ്ലോറിയെ ചടങ്ങില്‍ ആദരിച്ചു. ഹോസ്പിറ്റലില്‍ ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി നവംബര്‍ ആദ്യവാരത്തില്‍ സംഘടിപ്പിച്ച ‘കരുതലിനൊരു കൈത്താങ്ങ് ഫുഡ് ഫെസ്റ്റ് 2022’ ലൂടെ അര്‍ഹതപ്പെട്ട ഡയാലിസിസ് രോഗികള്‍ക്കുവേണ്ടി ജാതിമതഭേദമെന്യേ ഒന്നാകെ കരം ചേര്‍ന്ന് അധ്വാനിച്ചതിന്റെ ഫലമായി സമാഹരിച്ച തുകയുടെ സൗജന്യ ഡയാലിസിസ് കൂപ്പണ്‍, ഡയാലിസിസ് ചെയ്യുന്നതിനാവശ്യമായ ഡയലൈസര്‍ എന്നിവ വിതരണം ചെയ്തു. എല്ലാവര്ക്കും ക്രിസ്തുമസ് കേക്കും സമ്മാനങ്ങളും നല്കി. അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ഫ്ലോറി, മാനേജര്‍ ഓപ്പറേഷന്‍സ് ആന്‍ജോ ജോസ്, നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റര്‍ സുമ, ഡയാലിസിസ് ഡിപ്പാര്‍ട്മെന്റ് ഇന്‍ചാര്‍ജ് സിസ്റ്റര്‍ മേബിള്‍, സിസ്റ്റര്‍ മേരി മെലാനി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ഡിപ്പാര്‍ട്മെന്റിലെ സ്റ്റാഫുകളുടെയും ഡയാലിസിസ് പാരാമെഡിക്കല്‍ വിദ്യാര്‍ഥികളുടെയും നേതൃത്വത്തില്‍ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.