കല്പറമ്പ് വടക്കുംകര ഗവ. യുപി സ്കൂളിന് സോഷ്യല്‍ സര്‍വീസ് സ്കീം അനുവദിച്ചു
ഇരിങ്ങാലക്കുട: ഉപജില്ലയിലെ സോഷ്യല്‍ സര്‍വീസ് സ്കീമിന് അനുമതി ലഭിച്ച ഏക വിദ്യാലയമായി കല്പറമ്പ് വടക്കുംകര ഗവ. യുപി സ്കൂള്‍. കോളജിലും ഹൈസ്കൂളുകളിലും മാത്രമായി പ്രവര്‍ത്തിച്ച് വരുന്ന എന്‍എസ്എസ് രൂപത്തിലുള്ള വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ പദ്ധതിയാണ് സ്കൂള്‍ സോഷ്യല്‍ സര്‍വീസ് സ്കീം. വിദ്യാര്‍ഥികളിലെ സേവനമനോഭാവം ഉയര്‍ത്തുന്നതിനും സാമൂഹ്യബോധം, ദേശസ്നേഹം, മൂല്യബോധം, സഹഭാവം, പൗരബോധം, നേതൃത്വഗുണം എന്നിവ വളര്‍ത്തി പ്രതിബദ്ധതയുള്ള ഉത്തമ പൗരന്മാരായി വാര്‍ത്തെടുക്കുന്നതിനുതകുന്ന പദ്ധതിയാണ് സ്കൂള്‍ സോഷ്യല്‍ സര്‍വീസ് സ്കീം. ഈ വര്‍ഷം മുതല്‍ തെരഞ്ഞെടുക്കപ്പെടുന്ന യുപി വിദ്യാലയങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഏഴ് ദിവസത്തെ സഹവാസക്യാമ്പ് അടക്കം ഒട്ടേറെ സാമൂഹ്യ കാര്യണ്യ സാംസ്കാരിക പ്രവര്‍ത്തനങ്ങളിലൂടെ വിദ്യാര്‍ഥികളെ കടത്തിവിടുന്ന പദ്ധതിയുടെ ഉദ്ഘാടനം പൂമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി നിര്‍വഹിച്ചു. പൂമംഗലം ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കത്രീന ജോര്‍ജ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ ജൂലി ജോയ്, വെള്ളാങ്കല്ലൂര്‍ ബിപിസി ഗോഡ്വിന് റോഡ്രിഗസ്, എസ്എംസി ചെയര്മാന് ജിനേഷ് വാരിയത്ത്, ബിആര്‍സി ടൈനര്‍ കെ.എ. മുഹമ്മദ് റാഫി, സ്കൂള്‍ ലീഡര്‍ അഭിനവ് കൃഷ്ണ, പാര്‍വണ്‍ കൃഷ്ണ എന്നിവര്‍ സംസാരിച്ചു. സ്കൂള്‍ കോഡിനേറ്റര്‍ ടി.വി. മണി പദ്ധതി വിശദീകരിച്ചു. പ്രധാനാധ്യാപകന് ടി.എസ്. സജീവന് സ്വാഗതവും പി.സി. ലാലി നന്ദിയും പറഞ്ഞു.