പരിശീലന പരിപാടി സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: കേരളത്തിലെ തൊഴിലാളികളുടെയും, തൊഴില്‍ മേഖലയുടെയും, ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ തൊഴില്‍ വകുപ്പ് സ്വയംഭരണ സ്ഥാപനമായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്മെന്റിന്റെ ആഭിമുഖ്യത്തില്‍, തൃശൂര്‍ ജില്ലയിലെ മത്സ്യഅനുബന്ധ തൊഴിലാളികള്‍ക്കായി, ഇരിങ്ങാലക്കുട നഗരസഭ മിനിഹാളില്‍ വച്ച് പരിശീലന പരിപാടി സംഘടിപ്പിച്ചു. തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ച പരിപാടിയില്‍ മത്സ്യബോര്‍ഡ് എറണാകുളം റീജ്യണല്‍ എക്സിക്യുട്ടീവ് കെ.ബി. രമേശ് അധ്യക്ഷ വഹിച്ചു. കിലെ പ്രോഗ്രാം കോഡിനേറ്റര്‍ എസ്. സുരേഷ് കുമാര്‍ സ്വാഗതവും, തൃശൂര്‍ ഫിഷറീസ് ഓഫീസര്‍ വി.വി. സുജിത് ആശംസയും പറഞ്ഞു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി എഴുപത്തഞ്ച് പേര് പങ്കെടുത്തു. പൊന്നാനി ഫിഷറീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് ഫിഷറീസ് ഓഫീസര്‍ അരുണ്‍ സൂരി, സുസ്ഥിര മത്സ്യ ബന്ധനം, മത്സ്യ വിതരണം, മത്സ്യ അനുബന്ധ തൊഴിലാളികള്‍ക്കായുള്ള ക്ഷേമ പദ്ധതികള്‍ എന്നീ വിഷയങ്ങളിലും, എച്ആര്‍ ട്രെയിനര്‍ എം.ആര്. നിഷാന്ത്, ലഹരി വിരുദ്ധ ബോധവല്‍ക്കരണം, ലൈഫ് സ്കില്‍സ് എന്നീ വിഷയങ്ങളിലും ക്ലാസുകള്‍ കൈകാര്യം ചെയ്തു.