പെറ്റികേസില്‍ ജയില്‍ വാസം; കാട്ടൂര്‍ പോലീസിനെതിരെ ഒറ്റയാള്‍ സത്യാഗ്രഹ സമരവുമായി യുവാവ്
ഇരിങ്ങാലക്കുട: ആറ് ദിവസം ജയിലിലായത്തിന്റെ നിരപരാധിത്വം തെളിയിക്കാന്‍ കാട്ടൂര്‍ പോലീസ് സ്റ്റേഷനുമുന്നില്‍ യുവാവിന്റെ ഒറ്റയാള്‍ സമരം. തൃശൂര്‍ പൊഞ്ഞനം സ്വദേശി എം.എസ്. ജാഫര്‍ഖാനാണ് കാട്ടൂര്‍ പോലീസ് സ്റ്റേഷനുമുന്നില്‍ സത്യാഗ്രഹം ഇരുന്നത്. ജനുവരി 12ന് വൈകീട്ട് 5.30ന് കാട്ടൂരില്‍ നിന്ന് എടതിരിഞ്ഞി വരെ പുതിയ സ്കൂട്ടിയില്‍ പോകുകയായിരുന്നു ജാഫര്‍. കൈകാണിച്ചീട്ടും സ്കൂട്ടര്‍ നിര്‍ത്തിയില്ല എന്നായിരുന്നു കേസ്. എന്നാല്‍ പോലീസ് കൈകാട്ടിയത് താന്‍ കണ്ടിട്ടില്ലെന്നും ഫോണിലേക്ക് കോള്‍ വന്നപ്പോഴാണ് അറിയുന്നതെന്നും തുടര്‍ന്ന് വിളിച്ചപ്പോള്‍ തന്റെ വണ്ടി പുതിയതാണെന്നും വണ്ടിയുടെ ബുക്കും പേപ്പറും ക്ലിയറാണെന്നും വണ്ടി സ്റ്റേഷനില്‍ ഹാജരാക്കാമെന്ന് പറയുകയും സ്കൂട്ടി സ്റ്റേഷനില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. കാട്ടൂര്‍ സ്റ്റേഷനിലെ വനിത എസ്ഐക്ക് വൈരാഗ്യം തോന്നിയതാണ് കേസിനുകാരണം എന്നാണ് ജാഫര്‍ഖാന്റെ ആരോപണം. ഈ സ്്കൂട്ടി അപകടകരമായ രീതിയില്‍ ഓടിച്ചുവെന്ന കുറ്റം ചുമത്തി കുറച്ചു ദിവസങ്ങള്‍ക്കു ശേഷം സമന്‍സ് വന്നു. പോലീസ് ചെക്കിംഗ് നടക്കുന്ന വഴിയിലൂടെ എല്ലാനിയമവും പാലിച്ച്പോയ തന്നിക്കെതിരെ കള്ളകേസെടുത്തു എന്നാണ് ജാഫറിന്റെ പരാതി. സമന്‍സില്‍ ഹാജരായ ജാഫറിനെ കോടതി റിമാന്‍ഡ് ചെയ്തു. ഫെബ്രുവരി 11മുതല്‍ 17വരെ ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മെഞ്ചിസ്ട്രേറ്റ് കോടതിയാണ് ജാഫറിനെ റിമാന്‍ഡ് ചെയ്യ്തത്. കുറ്റം ചെയ്യാത്ത താന്‍ പിഴ അടക്കില്ല പകരം സ്വയം കേസ് വാദിക്കണമെന്നായിരുന്നു ജാഫറിന്റെ ആവശ്യം. ജാമ്യത്തില്‍ ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷം വനിതാ എസ്ഐയ്ക്ക്് എതിരെ റൂറല്‍ ജില്ലാ പോലീസ് മേധാവിക്കും ചീഫ് സെക്രട്ടറിക്കും പരാതി നല്കി. തുടര്‍ന്ന് ഇരിങ്ങാലക്കുട ഡിവൈഎസ്പി മുമ്പാകെ മൊഴി രേഖപ്പെടുത്തി. തന്റെ ചെറിയ സ്കൂട്ടര്‍ എങ്ങനെയാണ് അപകടരമായ രീതിയില്‍ ഓടിക്കുകയെന്നും തനിക്കെതിരെ കള്ളകേസെടുത്ത വനിത എസ്ഐ എസ്.എം. ശ്രീലക്ഷ്മിക്കെതിരെ നടപടിയുണ്ടായില്ലെങ്കില്‍ കാട്ടൂര്‍ പോലീസ് സ്റ്റേഷനുമുന്നില്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തുമെന്ന് ജനകീയ അവകാശമുന്നണി ചെയര്മാന് കൂടിയായ എം.എസ് ജാഫര്‍ഖാന്‍ പറയുന്നു.
മജിസ്ട്രേറ്റിനെതിരെ ഹൈക്കോടതി രജിസ്ട്രാർക്കു പരാതി നൽകി.
കേസുമായി ബന്ധപ്പെട്ട് സമന്‍സ് കിട്ടിയതിനെ തുടര്‍ന്ന് ഫെബ്രുവരി 11ന് ഇരിങ്ങാലക്കുട കോടതിയില്‍ ജാഫര്‍ ഹാജരായി. പോലീസിന്റെ ആരോപണം നിക്ഷേധിച്ച ജാഫര്ഖാനോട് പിഴതുക കോടുക്കാന്‍ കോടതി നിര്‍ദേശിച്ചു. എന്നാല്‍ തെറ്റ് ചെയ്യ്തിട്ടില്ലെന്നും പിഴ അടക്കാന്‍ ആകില്ലെന്നും ജാഫര്‍ഖാന്‍ അറിയിച്ചു. തുടര്‍ന്ന ആള് ജാമ്യത്തില്‍ വിടാമെന്ന് കോടതി നിലപാടെടുത്തു. എന്നാല്‍ സ്വന്തം ജാമ്യത്തില്‍ വിടണമെന്ന് ആവശ്യപ്പെട്ടതോടെ കോടതി ഇയാളെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. ആറ് ദിവസം ജയിലില്‍ കിടന്ന യുവാവ് 20,000 രൂപയുടെ ബോണ്ടില്മേല് സ്വന്തം ജാമ്യത്തില്‍ ഫെബ്രുവരി 17 നാണ് പുറത്തിറങ്ങിയത്. കോടതിയില്‍ വച്ച് മജിസ്ട്രേറ്റ് മോശമായി പെരുമാറിയെന്നും പെറ്റികേസില്‍ റിമാന്‍ഡ് ചെയ്യ്ത മജിസ്ട്രേറ്റിനെതിരെ നടപടിവേണമെന്നും ആവശ്യപ്പെട്ടാണ്െേ െഹക്കാടതി രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത