ആളൂര്‍ പഞ്ചായത്ത് ചരിത്ര കോണ്‍ഗ്രസ് പ്രാദേശിക ചരിത്രാവതരണവും വിദ്യാലയ ചരിത്രാവതരണവും സമ്മാനദാനവും
കല്ലേറ്റുംകര: ആളൂര്‍ പഞ്ചായത്ത്തല ചരിത്ര കോണ്‍ഗ്രസ് ബിവിഎം ഹൈസ്കൂളില്‍ വച്ച് നടന്നു. പ്രസ്തുത സമ്മേളനം ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ ഉദ്ഘാടനം നിര്‍വഹിച്ചു വാര്‍ഡ് മെമ്പര്‍ ഓമന ജോര്‍ജ്ജ് അധ്യക്ഷത വഹിച്ച യോഗത്തില്‍ മാള എഇഒ കെ.കെ. രവീന്ദ്രന് മുഖ്യാതിഥിയായിരുന്നു. സ്കൂള്‍ മാനേജര്‍ വര്‍ഗീസ് പന്തല്ലൂക്കാരന്‍ റിട്ടയേര്‍ഡ് ഹെഡ്മാസ്റ്റര് ജോയ് മാസ്റ്റര്‍ റിട്ടയേര്‍ഡ് സാമൂഹ്യ ശാസ്ത്ര അധ്യാപിക ശോഭന ടീച്ചര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച്
സംസാരിച്ചു. വെള്ളാങ്കല്ലൂര്‍ ബിപിസി ഗോഡ്വിന് റോഡ്രിഗ്സ് ചരിത്രാന്വേഷണം എങ്ങനെ? എന്തിന്? എന്ന വിഷയത്തില്‍ വിദ്യാര്‍ഥികളെ പ്രബുദ്ധരാക്കി. സ്കൂള്‍ ഹെഡ്മാസ്റ്റര് അബ്ദുല്‍ എ. ഹമീദ് സ്വാഗതം ആശംസിച്ച യോഗത്തിന് ചരിത്ര കോണ്‍ഗ്രസ് കോര്‍ഡിനേറ്റര്‍ എം.എ. ഷൈന നന്ദി അര്‍പ്പിച്ചു. യോഗത്തിനു ശേഷം വിദ്യാര്‍ഥികളുടേയും അധ്യാപകരുടേയും പ്രോജക്ട് അവതരണം നടന്നു. സമ്മാനദാനം ആളൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡന്റ് രതി സുരേഷ്, സ്കൂള്‍ മാനേജര്‍ വര്‍ഗീസ് പന്തല്ലൂക്കാരന്‍, വാര്‍ഡ് മെമ്പര്‍ ഓമന ജോര്‍ജ്ജ്, എംപിടിഎ പ്രസിഡന്റ് ജുനീഷ ജിനോജ് എന്നിവര്‍ നിര്‍വഹിച്ചു. ചരിത്രാവതരണത്തില്‍ ഹൈസ്കൂള്‍ വിഭാഗം
ബിവിഎം എച്ച്എസ് കല്ലേറ്റുംകരയും യുപി വിഭാഗം എസ്എസ്, യുപിഎസ് താഴേക്കാടും ജേതാക്കളായി.