ജോയച്ചന് ക്രൈസ്റ്റിന്റെപടിയിറങ്ങുകയാണ്
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ 23 വര്‍ഷ കാലത്തെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി വൈസ് പ്രിന്‍സിപ്പലായ ഫാ. ജോയ് പീണിക്കല്പറമ്പില് നാളെ വിരമിക്കും. കോളജിന് പലത്തരത്തിലുള്ള അവാര്‍ഡുകള്‍ കരസ്ഥമാക്കുന്നതിലും കോളജില്‍ പുതിയ കോഴ്സുകള്‍ ആരംഭിക്കുന്നതിലും കോളജിന്റെ ഭൗതിക സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിലും ഇരിങ്ങാലക്കുട ജനതയെ ഒപ്പം നിറുത്തുന്നതിലും ശ്രമിച്ചിട്ടുണ്ട്. കോളജിന്റെ വൈസ് പ്രിന്‍സിപ്പല്‍, കായിക അധ്യാപകന്, കോളജ് ഹോസ്റ്റല്‍ വാര്ഡന്, മഴവെള്ള സംഭരണമായിട്ടുള്ള പ്രവര്‍ത്തനങ്ങള്‍, സോളാര്‍ എനര്‍ജിയുമായി ബന്ധപ്പെട്ട ഊര്‍ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ബയോഗ്യാസ് പ്ലാന്റ് എന്നിവ അദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖലയായിരുന്നു. സാമൂഹ്യരംഗങ്ങളിലും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ഇരിങ്ങാലക്കുടയിലെ നിറസാന്നിദ്ധ്യമായിരുന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വനമിത്ര തുടങ്ങി പല അവാര്‍ഡുകളും നേടുവാന്‍ സാധിച്ചിട്ടുണ്ട്. കഴിഞ്ഞ ആറ് വര്‍ഷം തുടര്‍ച്ചയായി കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കായിക മത്സരങ്ങളുടെ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടുവാനും 2018ല്‍ ഇന്ത്യയില്‍ തന്നെ ഏറ്റവും നല്ല സ്പോര്‍ട്ട്സ് പ്രമോട്ടിംഗ് കോളജിനുള്ള പിഇഎഫ്ഐ ഡോ. ജോസഫ് അവാര്‍ഡ് നേടുന്നതിലും 2018ല്‍ കേരളത്തിലെ ഏറ്റവും നല്ല കായിക നേട്ടങ്ങള്‍ കൈവരിച്ച കോളജിനുള്ള ജി.വി. രാജ അവാര്‍ഡ് നേടുന്നതിലും നിര്‍ണായകമായ പങ്കുവഹിച്ചു. ക്രൈസ്റ്റ് കോളജ് ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ എന്ന സ്ഥാപനം തുടങ്ങുവാനും അതിലൂടെ നിരവധി കായിക അധ്യാപകരെ വാര്‍ത്തെടുത്ത്, അവര്‍ക്ക് ഒരു ജീവിതാന്തസ് കെട്ടിപടുക്കുവാനും, കായിക താരങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും സര്‍ക്കാര്‍ ജോലിയും മറ്റു ജോലികളും നേടുവാനും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സഹായകമായിട്ടുണ്ട്. കോളജിന്റെ മുന്‍വശത്ത് സിന്തറ്റിക് കോര്‍ട്ട്, ഇന്‍ഡോര്‍ വോളിബോള്‍ കോര്‍ട്ട്, ബാസ്കറ്റ്ബോള്‍ കോര്‍ട്ട്, ഫുഡ്ബോള്‍ ഗ്രൗണ്ടിലെ ഗാലറി, 10 മീറ്റര്‍ ഇന്‍ഡോര്‍ ഷൂട്ടിങ്ങ് റേഞ്ച്, അത്ലറ്റിക് സ്റ്റേഡിയത്തില്‍ പവലിയന്, പോള്‍ വാള്‍ട്ടിനും ഹൈജംപിനുള്ള സൗകര്യങ്ങള്‍, ഓപ്പണ്‍ ജിം, ക്രൈസ്റ്റ് വിദ്യാനികേതനിലെ സ്വിമിംഗ്പൂളുകള്, ഷട്ടില്‍ കോര്‍ട്ടുകള്‍, ജിം, സിന്തറ്റിക് ടെന്നീസ് കോര്‍ട്ട്, ബാസ്കറ്റ്ബോള്‍ കോര്‍ട്ടുകള്‍ എന്നിവ കൊണ്ടുവരുന്നതിലും, കാത്തലിക് സെന്ററില്‍ ഇന്‍ഡോര്‍ വുഡന്‍ ഷട്ടില്‍ കോര്‍ട്ടുകള്‍ കൊണ്ടുവരുന്നതിലും ഫാ. ഗബ്രിയേലിന് സ്മാരകമായി പണിയുന്ന പത്മഭൂഷന്‍ ഫാ. ഗബ്രിയേല്‍ ബെര്‍ത്ത് സെന്റിനറി ഇന്‍ഡോര്‍ സേറ്റഡിയം പണിയുന്നതിലും കോളജിന് പുതിയ ഇന്‍ഫ്രാ സ്ട്രകച്ചര് പണിയുന്നതിലും ബിപിഇയ്ക്ക് പുതിയ കെട്ടിടം പണിയുന്നതിലും, അത്ലറ്റിക് സ്റ്റേഡിയത്തില്‍ ജംപിംഗ് റണ്‍വേ ഉണ്ടാക്കുന്നതിലും നിര്‍ണായകമായ പങ്കുവഹിച്ചു. കൂടാതെ ദ്രോണാചാര്യ അവാര്‍ഡ് ജേതാവ് ടി.പി. ഔസേപ്പ് സാറിനേയും എസ്എഐയില്‍ നിന്ന് വിരമിച്ച പി. ജോണ്‍ സാറിനേയും കൊണ്ടുവരുന്നതിലും എല്ലാം മുന്പന്തിയല്നിന്ന് ചുക്കാന്‍ പിടിച്ചു. കോളജ് തലത്തില്‍ കേരള സ്പോര്‍ട്സ് കൗണ്‍സിന്റെ ഫിസിക്കല്‍ എഡ്യുക്കേഷന്‍ ടീച്ചറിനുള്ള ജി.വി. രാജ അവാര്‍ഡും നേടിയിട്ടുണ്ട്.