അധ്യാപനം ജാഗ്രതയോടെ ചെയ്യേണ്ട ഉത്തരവാദിത്തം: മന്ത്രി ഡോ. ആർ. ബിന്ദു
ഇരിങ്ങാലക്കുട: അധ്യാപനം ജാഗ്രതയോടെ ചെയ്യേണ്ട ഉത്തരവാദിത്തമാണെന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു. ശാന്തിനികേതനിൽ മെറിറ്റ് ഡേ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അധ്യാപകർ പറയുന്ന പ്രോത്സാഹനജനകമായ ഓരോ വാക്കും കുട്ടികൾ ഹൃദയത്തിലേക്ക് ഏറ്റെടുക്കും. അതവരുടെ ആത്മവിശ്വാസം വർധിപ്പിച്ചു ജീവിതാവസാനംവരെ കൂടെയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. എസ്എൻഇഎസ് ചെയർമാൻ എ.എ. ബാലൻ, പ്രിൻസിപ്പൽ പി.എൻ. ഗോപകുമാർ, എസ്എൻഇഎസ് വൈസ് ചെയർമാൻ പി.കെ. പ്രസന്നൻ, സെക്രട്ടറി കെ.യു. ജ്യോതിഷ്, ട്രഷറർ എം.കെ. സുബ്രഹ്മണ്യൻ, മാനേജർ എം.എസ്. വിശ്വനാഥൻ, എസ്എംസി ചെയർമാൻ പി.എസ്. സുരേന്ദ്രൻ, പിടിഎ വൈസ് പ്രസിഡന്റ് നിമേഷ സുധീർ, എസ്എൻഇഎസ് പ്രസിഡന്റ് കെ.കെ. കൃഷ്ണാനന്ദ ബാബു, ഹെഡ് മിസ്ട്രസ് സജിത അനിൽ കുമാർ എന്നിവർ പ്രസംഗിച്ചു.