മുരിയാട് പഞ്ചായത്തിൽ നിർമാണം പൂർത്തിയാക്കിയ മൂന്നു പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി ഡോ.ആർ. ബിന്ദു നിർവഹിച്ചു
മുരിയാട്: പഞ്ചായത്തിൽ മുൻ എംഎൽഎ പ്രഫ.കെ.യു. അരുണന്റെ പ്രാദേശിക വികസനഫണ്ടും ഗ്രാമപഞ്ചായത്ത് ഫണ്ടും ഉപയോഗിച്ച് നിർമാണം പൂർത്തീകരിച്ച പിഎച്ച്എസ്സി മഡോണനഗർ കുടിവെള്ളപദ്ധതി, നവീകരിച്ച പ്രാഥമിക ആരോഗ്യ ഉപകേന്ദ്രം, ജീവധാര ഷീ ഫിറ്റനസ് സെന്റർ എന്നിവ നാടിന് സമർപ്പിച്ചു. മന്ത്രി ഡോ.ആർ. ബിന്ദു മൂന്ന് പദ്ധതികളും ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി, ക്ഷേമകാര്യസമിതി ചെയർമാൻ സരിത സുരേഷ്, ഭരണസമിതി അംഗം തോമസ് തൊകലത്ത്, ഉൗരകം പള്ളി വികാരി ഫാ. ആൻഡ്രൂസ് മാളിയേക്കൽ, ഭൂജലവകുപ്പ് ജില്ലാ ഓഫീസർ സന്തോഷ്കുമാർ, പഞ്ചായത്ത് സെക്രട്ടറി റെജി പോൾ, ആനന്ദപുരം കമ്യൂണിറ്റി ഹെൽത്ത് സെന്റർ സൂപ്രണ്ട് ഡോ. ശ്രീവത്സൻ, പഞ്ചായത്ത് അംഗങ്ങളായ എ.എസ്. സുനിൽകുമാർ, നിഖിത അനൂപ്, സിഡിഎസ് വൈസ് ചെയർപേഴ്സണ്‍ രൂപ സൂരജ്, ആരോഗ്യവിദ്യാഭ്യാസ ചെയർമാൻ കെ.യു. വിജയൻ, സംഘാടകസമിതി കണ്‍വീനർ മനീഷ മനീഷ് എന്നിവർ പ്രസംഗിച്ചു.
ചൂളം വിളിച്ച് ഏഷ്യൻ ബുക്ക്സ് ഓഫ് റിക്കോഡിൽ ഇടം പിടിച്ച വിൻസെന്റ് ടി. മാത്യു, ഇന്ത്യൻ വുമണ്‍സ് ലീഗിൽ പങ്കെടുത്ത ഉൗരകത്തിന്റെ അഭിമാനതാരങ്ങളായ സി.ആർ. നന്ദന, ജാസ്മിൻ ജോയ്, സി.ആർ. അജ്ഞന, എസിസിഎ പരീക്ഷയിൽ ഉന്നതവിജയം കൈവരിച്ച എൻ.എസ്. ആർച്ച, കഷക അവാർഡ് ജേതാക്കളായ പി.ഡി. പൈലപ്പൻ, മോഹനൻ തേറാട്ടിൽ, ജിസൻ വർഗീസ്, പുല്ലൂർ സർവീസ് സഹകരണ ബാങ്കിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബാബു ചുക്കത്ത്, സുനിത വിജയൻ, റിജു പോട്ടക്കാരൻ, 10, 11, വാർഡുകളിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികൾ എന്നിവരേയും ചടങ്ങിൽ ആദരിച്ചു.