കാലിക്കട്ട് സര്‍വകലാശാല; കായിക മികവിന്റെ കിരീടം ക്രൈസ്റ്റിന്
പുരുഷവിഭാഗത്തിലും വനിതാ വിഭാഗത്തിലും ഒരു കോളജ് ഒരേ വര്‍ഷം തന്നെ കിരീടമണിയുന്നത് സര്‍വകലാശാലയുടെ ചരിത്രത്തിലാദ്യം
ഇരിങ്ങാലക്കുട: കാലിക്കട്ട് സര്‍വകലാശാല കായികമേഖലയില്‍ പുതിയ ചരിത്രമെഴുതി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജ്. കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലുള്ള 425 കലാലയങ്ങളെ പിന്തള്ളി 3,104 പോയിന്റുകളോടെയാണ് ഓവറോള്‍ കിരീടം നേടിയത്. കഴിഞ്ഞ അധ്യയനവര്‍ഷം നടന്ന മത്സരങ്ങളുടെ അടിസ്ഥാനമാക്കിയാണ് ഈ നേട്ടം. സര്വകലാായുടെ ചരിത്രത്തിലാധ്യമായാണ് പുരുഷവിഭാഗത്തിലും വനിതാ വിഭാഗത്തിലും ഒരു കോളജ് ഒരേ വര്‍ഷം തന്നെ കിരീടമണിയുന്നത്.
16 ഇനങ്ങളില്‍ ഒന്നാം സ്ഥാനവും ഒമ്പത് ഇനങ്ങളില്‍ രണ്ടാം സ്ഥാനവും ഏഴ് ഇനങ്ങളില്‍ മൂന്നാം സ്ഥാനവും ക്രൈസ്റ്റ് നേടി. മുക്കാല്‍ ലക്ഷം രൂപയും ട്രോഫിയുമാണ് അവാര്‍ഡ്. കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്, യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. ജയരാജ് എന്നിവര്‍ ചേര്‍ന്ന് കോളജ് മാനേജര്‍ ഫാ. ജോയ് പീനിക്കപറമ്പിലിന് അവാര്‍ഡ് സമ്മാനിച്ചു.
തൃശൂര്‍ സെന്റ് തോമസ് കോളജ് (1610) ഓവറോള്‍ രണ്ടാം സ്ഥാനം നേടി.
അവര്‍ക്ക് അരലക്ഷം രൂപയാണ് കാഷ് അവാര്‍ഡ്. 1542 പോയന്ുകളോടെ ഓവറോള്‍ മൂന്നാം സ്ഥാനം ലഭിച്ച കോഴിക്കോട് ഫാറൂഖ് കോളജിന് കാല് ലക്ഷം രൂപ കാഷ് അവാര്‍ഡ് ലഭിച്ചു.
ഓവറോള്‍ മറ്റ് സ്ഥാനക്കാര്‍ പോയന്റ് ബ്രക്കാറ്റില്.
കൊടകര സൗഹൃദയ (1457), തൃശൂര്‍ വിമല (1427), നൈപുണ്യ ഇന്‍സിറ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (1253), കോഴിക്കോട് ഗുരുവായൂരപ്പന് (987), ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജ് (950),
പുരുഷ വിഭാഗത്തില്‍ ക്രൈസ്റ്റിന് 1,492 പോയന്റ് ലഭിച്ചു. തൃശൂര്‍ സെന്റ് ോമസ് (1301) രണ്ടും കോിക്കോട് ഫാറൂഖ് കോളജ് (761) മൂന്നും സ്ഥാനങ്ങള്‍ നേടി.
വനിതാ വിഭാഗത്തിലും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് (1392) ഒന്നാം സ്ഥാനം നേടി. തൃശൂര്‍ വിമല (1387) രണ്ടും ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് (950) മൂന്നും സ്ഥാനങ്ങള്‍ സ്വന്തമാക്കി.
യൂണിവേഴ്സിറ്റി മത്സരങ്ങളില്‍ അത്ലറ്റിക്സ്, വോളിബോള്‍, പവര്‍ ലിഫ്റ്റിംഗ്, ജിമ്നസ്റ്റിക്സ്, ഖോ ഖോ, ക്രോസ്സ് കണ്ട്രി, ഹോക്കി, ടേബിള്‍ ടെന്നീസ് ടെന്നീസ് എന്നീ മേഖലകളില്‍ എല്ലാം ക്രൈസ്റ്റ് കോളജ് കിരീടം നേടി. ജൂണിയര്‍ നാഷണല്‍, സീനിയര്‍ നാഷണല്‍ ഇന്റര്‍ യൂണിവേഴ്സിറ്റി തലങ്ങളില്‍ 200ല്‍ അധികം കുട്ടികളെയാണ് ക്രൈസ്റ്റ് കോളജ് സംഭാവന ചെയ്തത്. 60 ഓളം നാഷണല്‍ മെഡലുകളും, മൂന്നു കുട്ടികള്‍ രാജ്യാന്തര തലങ്ങളിലും മത്സരിച്ചു. കാലിക്കട്ട് സര്‍വകലാശാല കഴിഞ്ഞ അധ്യയനവര്‍ഷം ആറ് അഖിലേന്ത്യാ കിരീടം സ്വന്തമാക്കിയിട്ടുണ്ട്. മൂന്ന് ഇനങ്ങളിള്‍ രണ്ടാം സ്ഥാനവും ആറ് ഇനങ്ങളില്‍ മൂന്നാം സ്ഥാനവും നേടി. വ്യക്തിഗത ഇനങ്ങളില്‍ 77 മെഡലുണ്ട്. അതൊക്കെ കണക്കിലെടുത്താണ് കലാലയങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമുള്ള അവാര്‍ഡ് നിര്‍ണയിച്ചത്.