കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന് തട്ടകം ഒരുങ്ങി; ഇന്ന്(21.04.2023) കൊടിയേറും
ഇരിങ്ങാലക്കുട: ശ്രീകൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ തിരുവുത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 21.04.2023നു കൊടിയേറി മെയ് ഒന്നിന് ചാലക്കുടി കൂടപ്പുഴ ആറാട്ടുകടവില്‍ ആറാട്ടോടെ തിരുവുത്സവം സമാപിക്കും. രാത്രി 8.10നും 8.40നും മധ്യേ ഉത്സവത്തിന് കൊടിയേറ്റും. കൊടിപ്പുറത്ത് വിളക്ക് ദിവസമായ 22ന് സ്പെഷ്യല്‍ പന്തലിലും സംഗമം വേദിയിലുമായി തിരുവാതിരക്കളി, അഷ്ടപദി, ശാസ്ത്രീയനൃത്തം, നൃത്തനൃത്യങ്ങള്‍, രാത്രി 9.30 മുതല്‍ വിളക്ക്, 12 ന് കഥകളി. 23 ന് രാവിലെ 8.30 മുതല്‍ ശീവേലി, 1.30 മുതല്‍ 3.30 വരെ തിരുവാതിരക്കളി, ഭരതനാട്യം, ഓട്ടന്തുള്ളല്, ഭക്തിഗാനമേള, ഹിന്ദുസ്ഥാനി സംഗീതക്കച്ചേരി, രാത്രി 9.30 മുതല്‍ വിളക്ക്, 12 മുതല്‍ കഥകളി. 24 ന് രാവിലെ 8.30 മുതല്‍ ശീവേലി, ഒരുമണി മുതല്‍ തിരുവാതിരക്കളി, ഭരതനാട്യം, നൃത്തനൃത്യങ്ങള്‍, കര്‍ണാടകസംഗീതം, രാത്രി 9.30 മുതല്‍ വിളക്ക്, 12 മണി മുതല്‍ കഥകളി, 25 ന് രാവിലെ 8.30 മുതല്‍ ശീവേലി, ഒരുമണി മുതല്‍ വിവിധ വേദികളിലായി തിരുവാതിരക്കളി, ശാസ്ത്രീയനൃത്തം, ഭരതനാട്യം, ഒഡീസി, ഭക്തിഗാനമേള, മോഹിനിയാട്ടം, 9.30 മുതല്‍ വിളക്ക്, രാത്രി 12 മുതല്‍ കഥകളി. 26 ന് രാവിലെ 8.30 മുതല്‍ ശീവേലി, ഒരുമണി മുതല്‍ തിരുവാതിരക്കളി, ശാസ്ത്രീയനൃത്തം, ഭരതനാട്യം, കുച്ചുപ്പുടി-നൃത്തസന്ധ്യ, കഥക്, രാത്രി 9.30 മുതല്‍ വിളക്ക്, 12 മണി മുതല്‍ കഥകളി. 27 ന് രാവിലെ 8.30 മുതല്‍ ശീവേലി, ഒരുമണി മുതല്‍ തിരുവാതിരക്കളി, ശാസ്ത്രീയനൃത്തം, നൃത്തനൃത്യങ്ങള്‍, കളരിപയറ്റ്, കുച്ചുപ്പുടി, കഥക്, രാത്രി 9.30 മുതല്‍ വിളക്ക്, 12 മുതല്‍ കഥകളി. 28 ന് രാവിലെ 8.30 മുതല്‍ ശീവേലി, വിവിധ വേദികളിലായി തിരുവാതിരക്കളി, കര്‍ണാടക സംഗീതകച്ചേരി, ഭരതനാട്യം, മോഹിനിയാട്ടം, ഭജന, സംഗീതക്കച്ചേരി, 9.30 മുതല്‍ വിളക്ക്, 12 മുതല്‍ കഥകളി. വലിയ വിളക്ക് ദിവസമായ 29 ന് രാവിലെ 8.30 മുതല്‍ ശീവേലി, തിരുവാതിരക്കളി, ഭരതനാട്യം, ശാസ്ത്രീയനൃത്തം, ജ്ഞാനപ്പാന നൃത്താവിഷ്കാരം, ഓട്ടന്തുള്ളല്, രാത്രി 9.30 മുതല്‍ വിളക്ക്, 12 മണി മുതല്‍ ശ്രീരാമപട്ടാഭിഷേകം കഥകളി, 30 ന് രാവിലെ 8.30 മുതല്‍ ശീവേലി, തിരുവാതിരക്കളി, കഥക്, മോഹിനിയാട്ടം, കര്‍ണാടകസംഗീതം, അക്ഷരശ്ലോക സദസ്, ഭക്തിഗാന ഭജന്‍സന്ധ്യ, രാത്രി 8.15ന് പള്ളിവേട്ടയ്ക്ക് എഴുന്നള്ളിപ്പ്, ഒമ്പതിന് പള്ളിവേട്ട, മെയ് ഒന്നിന് രാവിലെ 8.30ന് ആറാട്ടിന് എഴുനനള്ളിപ്പ്, ഉച്ചക്ക് ഒന്നിന് ചാലക്കുടി കൂടപ്പുഴ ആറാട്ടുകടവില്‍ ആറാട്ട് എന്നിവയാണ് പ്രധാന പരിപാടികള്‍.