ക്രൈസ്തവരുടെ ആശങ്കകള്‍ പരിഹരിക്കണം; ഇരിങ്ങാലക്കുട രൂപതാ ക്രിസ്തീയ ന്യൂനപക്ഷ അവകാശ സമിതി
ഇരിങ്ങാലക്കുട: ലോകാസഭ തെരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തിനില്‍ക്കുന്ന ഈ സമയത്ത് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ പരിഗണിക്കുകയും ആശങ്കകള്‍ക്ക് പരിഹാരം കാണുകയും ചെയ്യണമെന്ന് ഇരിങ്ങാലക്കുട രൂപത ക്രിസ്തീയ ന്യൂനപക്ഷ അവകാശ സമിതി ആവശ്യപ്പെട്ടു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്ക് കാര്യമായ പ്രതീക്ഷ നല്‍കുന്നതല്ല. ക്രൈസ്തവര്‍ കാലാകാലങ്ങളായി ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന പല കാര്യങ്ങളും വിവിധ രാഷ്ട്രീയ കക്ഷികള്‍ വേണ്ടത്ര ഗൗരവത്തില്‍ എടുക്കുന്നില്ല. ക്രൈസ്തവര്‍ക്ക് എതിരായി വര്‍ദ്ധിച്ചു വരുന്ന വിദ്വേഷ പ്രചാരണങ്ങളെ തടയിടണം. മാത്രമല്ല രാജ്യത്താകമാനം ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ നിന്നും സംരക്ഷണം നല്കുവാനും അധികാരികള്‍ തയ്യാറാവണം. ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കണം ഒപ്പം വന്യജീവികളെ വനാതിര്‍ത്തിയില്‍ തന്നെ നിര്‍ത്തുന്നതിനാവശ്യമായ നടപടികള്‍ ദ്രുതഗതിയില്‍ സ്വീകരിക്കുക, ബഫര്‍ സോണുമായി ബന്ധപ്പെട്ട മലയോര കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കുക. കാര്‍ഷിക വിളകള്‍ക്ക് ന്യായമായ താങ്ങുവില ഉറപ്പാക്കുക. ക്രൈസ്തവരുടെ പിന്നോക്കാവസ്ഥ പഠിക്കാനായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവച്ച ജെബി കോശി കമ്മീഷന് ഉടന്‍ നടപ്പിലാക്കുക. തുടങ്ങിയ ആവശ്യങ്ങളാണ് ഈ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പ്രധാനമായും ക്രൈസ്തവര്‍ക്ക് മുന്നോട്ടുവയ്ക്കാനായിട്ടുള്ളത്. തെരഞ്ഞെടുപ്പിന് ഒരുക്കമായുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രകടനപത്രിക ക്രൈസ്തവ ന്യൂനപക്ഷങ്ങളെ സംബന്ധിച്ചു തികച്ചും നിരാശജനകമാണ്. ക്രൈസ്തവര്‍ ഏതെങ്കിലും പ്രത്യേകത രാഷ്ട്രീയ പാര്‍ട്ടിയുടെ വോട്ട് ബാങ്ക് ആണെന്നും പ്രതികരണശേഷി ഇല്ലാത്തവരാണെന്നുമുള്ള മിഥ്യാബോധം അവസാനിപ്പിക്കണം. മറിച്ചു ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ ആശങ്കകള്‍ തിരിച്ചറിഞ്ഞ അവയോട് ക്രിയാത്മകമായി പ്രതികരിക്കാന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാകണമെന്നു യോഗം ആവശ്യപ്പെട്ടു. ഓരോ തെരഞ്ഞെടുപ്പും പൗരാവകാശങ്ങളുടെ മാറ്റുരക്കുന്ന അവസരമാണെന്നും ജനാധിപത്യ നേതാക്കള്‍ അവരുടെ കടമകള്‍ മറന്നുകൊണ്ട് പെരുമാറരുതെന്നും ഇരിങ്ങാലക്കുട രൂപത മെത്രാന് മാര്‍ പോളി കണ്ണൂക്കാടന്‍ അഭിപ്രായപ്പെട്ടു. ക്രിസ്ത്യന്‍ ന്യൂനപക്ഷ അവകാശ സമിതി ചെയര്‍മാ് മോണ്‍ വില്സന് ഈരത്തര, ഡയറക്ടര്‍ ഫാ. നൗജിന് വിതയത്തില്‍, പ്രസിഡന്റ് അഡ്വ. ഈ.ടി. തോമസ്, ലീഗല്‍ സെല്‍ പ്രസിഡന്റ് അഡ്വ. ബേബി മാണിക്കത്തുപറമ്പില്‍ എന്നിവര്‍ സംസാരിച്ചു.