ജനാധിപത്യത്തിന്റെ തണലില്‍……വാട്ടിംഗ് മെഷീനും പോളിംഗ് സാമഗ്രികളും……
പോളിംഗ് സാമഗ്രികളുടെ വിതരണം സുഗമം
ഇരിങ്ങാലക്കുട: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ 181 പോളിംഗ് സ്റ്റേഷനുകളിലെ 300 പോളിംഗ് ബൂത്തുകള്‍ക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണംനടന്നു. 181 പോളിംഗ് ബൂത്തുകള്‍ക്കു പുറമേ 1000 വോട്ടര്‍മാരില്‍ കൂടുതല്‍വരുന്ന 119 ബൂത്തുകള്‍ ഉള്‍പ്പടെ 300 പോളിംഗ് ബൂത്തുകളാണു മണ്ഡലത്തിലുള്ളത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് ഓഡിറ്റോറിയത്തിലാണു മണ്ഡലത്തിലെ പോളിംഗ് ബൂത്തുകളിലേക്കുള്ള യന്ത്രസാമഗ്രികള്‍ സൂക്ഷിച്ചിരിക്കുന്നത്. അസി. റിട്ടേണിംഗ് ഓഫീസര്‍ അസി. റിട്ടേണിംഗ് ഓഫീസറും ആര്‍ഡിഒയുമായ എം.കെ. ഷാജിയുടെ നേതൃത്വത്തിലാണു ക്രൈസ്റ്റ് ഓഡിറ്റോറിയത്തില്‍ നിന്നു പോളിംഗ് സാമഗ്രികള്‍ വിതരണംചെയ്തത്. ഇരിങ്ങാലക്കുട മണ്ഡലത്തില്‍ ആകെ ഇരിങ്ങാലക്കുട മണ്ഡലത്തില്‍ 2,07,194 വോട്ടര്‍മാരാണുള്ളത്. 98,510 പുരുഷന്മാരും 1,08,680 സ്ത്രീകളും നാല് ട്രാന്‍സ്ജന്‍ഡര്‍മാരും ഇതില്‍ ഉള്‍പ്പെടുന്നു. ഇന്ന് വൈകീട്ട് ഏഴിനു വോട്ടിംഗ് പൂര്‍ത്തിയായശേഷം ക്രൈസ്റ്റ് കോളജിലേക്കു വോട്ടിംഗ് സാമഗ്രികള്‍ തിരികെ എത്തിക്കും.
വോട്ടിംഗ് കേന്ദ്രങ്ങളില്‍ കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍, ഇരിങ്ങാലക്കുട മണ്ഡലത്തില്‍ മൂന്ന് ബൂത്തുകളില്‍ പ്രശ്നസാധ്യത
ഇരിങ്ങാലക്കുട: ഇന്നുനടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് കേന്ദ്രങ്ങളില്‍ പോലീസ് കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. 600 ഓളം പോലീസ്, സ്പെഷല്‍ പോലീസ് ഉദ്യോഗസ്ഥരെയാണു മേഖലയില്‍ സുരക്ഷാ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്. മണ്ഡലത്തില്‍ മൂന്നു പ്രശ്നബാധിത ബൂത്തുകളാണു കണ്ടെത്തിയിരിക്കുന്നത്. പടിയൂര്‍ പഞ്ചായത്തിലെ ശ്രീകൃഷ്ണ എല്‍പി സ്കൂളിലെ മൂന്നു ബൂത്തുകളാണ് പ്രശ്നാധിഷ്ഠിത ബൂത്തുകളായി കണക്കാക്കുന്നത്.
ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനു പരിധിയില്‍വരുന്ന ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍ മണ്ഡലങ്ങളിലെ 93 ബൂത്തുകളിലായി 24 കേന്ദ്ര സേനാംഗങ്ങളെയാണു നിയോഗിച്ചിട്ടുള്ളത് ഇവര്‍ക്കുപുറമെ 200 ഓളം പോലീസ് ഉദ്യോഗസ്ഥരും 40 സ്പെഷല്‍ പോലീസ് അംഗങ്ങളെയും നിയോഗിച്ചിട്ടുണ്ട്. കാട്ടൂര്‍ പോലീസ് സ്റ്റേഷന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന 55 ബൂത്തുകളും ആളൂര്‍ സ്റ്റേഷന് പരിധിയില്‍ 55 ബൂത്തുകളുമാണുള്ളത്.
പ്രമുഖരുടെ വോട്ട്
ഇരിങ്ങാലക്കുട: ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ലിറ്റില്‍ഫ്ലവര്‍ സ്കൂളില്‍ വോട്ട് രേഖപ്പെടുത്തും. ചലച്ചിത്രതാരം ടൊവിനോ തോമസ് ഗവ. ഗേള്‍സ് സ്കൂളിലും വോട്ട് രേഖപ്പെടുത്തും. മുന്‍ ഗവ.ചീഫ്വിപ്പ് തോമസ് ഉണ്ണിയാടന് ബസ് സ്റ്റാന്‍ഡിനു സമീപമുള്ള ഇന്‍ഡസ്ട്രിയല്‍ സ്കൂളിലും കെപിസിസി ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ് ഗവ. ബോയ്സ് സ്കൂളിലും വോട്ട് രേഖപ്പെടുത്തും.