അവിട്ടത്തൂര്‍ മഹാദേവക്ഷേത്രം: ശ്രീമദ് ഭാഗവത സപ്താഹയജ്ഞം
അവിട്ടത്തൂര്‍: അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രം ശ്രീരുദ്രം ഹാളില്‍ വെച്ച് ശ്രീമദ് ഭാഗവത സപ്താഹയജ്ഞം നാളെ മുതല്‍ 12 വരെ നടക്കും.. സ്വാമി നിഗമാനന്ദ തീര്‍ത്ഥ പാദര്‍ ആചാര്യനായും ബ്രഹ്മശ്രീ പെരുമ്പള്ളി ഗണേശന് നമ്പൂതിരി, മായ മേനോന് മുംബൈ എന്നിവര്‍ സഹാചാര്യന്മാരുമായിരിക്കും. നാളെ വൈകീട്ട് 6.30ന് ഭാഗവാത മാഹാത്മ്യ പാരായണത്തോടു കൂടി സപ്താഹത്തിന് തുടക്കം കുറിക്കും. എല്ലാ ദിവസവും രാവിലെ ആറുമണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ് സപ്താഹം. ഒമ്പതിന് ശ്രീകൃഷ്ണാവതാരവും, പത്തിന് ഉച്ചയ്ക്ക് രുഗ്മിണി സ്വയംവരത്തോടനുബന്ധിച്ച് ഘോഷയാത്രയും ഉണ്ടാകും. 11 ന് രാവിലെ 5.30 മുതല്‍ സുകൃത ഹോമം ഉണ്ടായിരിയ്ക്കും. ദര്‍ശന സമയം രാവിലെ 8.30 ന് ആണ്. വളരെ ശ്രേയസ്കരമായ ഈ ഹോമത്തില്‍ പങ്കാളികാന്‍ താല്പര്യമുള്ളവര്ക്ക് ക്ഷേത്രം കൗണ്ടറിലോ, സപ്താഹ വേദിയിലോ മുന്‍കൂട്ടി ബുക്കു ചെയ്യാവുന്നതാണ്. 11 ന് വൈകീട്ട് 6 30ന് മേജര്‍ സെറ്റ് കഥകളി ഉണ്ടായിരിക്കും. കഥ കുചേലവൃത്തം. സര്‍വ്വശ്രീ കലാനിലയം രാഘവനാശാന്, കലാനിലയം ഗോപി, ഗിരിജ വാര്യര്‍ എന്നിവര്‍ കഥകളിയില്‍ പങ്കെടുക്കും. 12 ന് ഉച്ചയോടെ സപ്താഹത്തിന് പരിസമാപ്തി കുറിക്കും. സപ്താഹത്തില് പങ്കെടുക്കുന്ന ഭക്തജനങ്ങള്‍ക്ക് എല്ലാ ദിവസവും അന്നദാനം ഉണ്ടായിരിക്കും.