സംസ്ഥാനത്ത് (October 4) 8553 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് (October 4) 8553 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1164, തിരുവനന്തപുരം 1119, എറണാകുളം 952, കൊല്ലം 866, തൃശൂര്‍ 793, മലപ്പുറം 792, കണ്ണൂര്‍ 555, ആലപ്പുഴ 544, പാലക്കാട് 496, കോട്ടയം 474, പത്തനംതിട്ട 315, കാസര്‍ഗോഡ് 278, വയനാട് 109, ഇടുക്കി 96 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.23 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പേരുകാവ് സ്വദേശി കൃഷ്ണന്‍നായര്‍ (83), ആനയറ സ്വദേശി അശോകന് (75), വേളി സ്വദേശിനി ജോസഫൈന് ഫ്രാങ്ക്ലിന് (72), പാറശാല സ്വദേശി രാജയ്യന്‍ (80), മഞ്ചവിളാകം സ്വദേശി റോബര്‍ട്ട് (53), പാലോട് സ്വദേശിനി ജയന്തി (50), നെടുമങ്ങാട് സ്വദേശി അണ്ണാച്ചി പെരുമാള്‍ ആചാരി (90), മഞ്ചവിളാകം സ്വദേശി ദേവരാജ് (55), കൊല്ലം പത്തനാപുരം സ്വദേശി ദേവരാജന്‍ (63), ആലപ്പുഴ ആറാട്ടുപുഴ സ്വദേശി അബ്ദുള്‍സമദ് (62), കരിയിലകുളങ്ങര സ്വദേശിനി സഫിയ ബീവി (67), കറ്റാനം സ്വദേശിനി മറിയകുട്ടി (68),പുളിങ്കുന്ന് സ്വദേശിനി റോസമ്മ (59), എറണാകുളം നായരമ്പലം സ്വദേശി നകുലന് (62), എടപ്പള്ളി സ്വദേശിനി റോസി ജോസഫ് (89), പാലക്കാട് കപ്പൂര്‍ സ്വദേശിനി ചമ്മിണി (63), മലപ്പുറം തിരൂര്‍ സ്വദേശി ഹസ്ബുള്ള (68), ക്ലാരി സ്വദേശി മുഹമ്മദ് (58), തച്ചിങ്ങനാടം സ്വദേശി കുഞ്ഞിമൊയ്ദീന് ഹാജി (87), വെണ്ണിയൂര്‍ സ്വദേശിനി ബിരിയാകുട്ടി (77), ഇരിങ്ങാവൂര്‍ സ്വദേശിനി ഫാത്തിമ (83), അറക്കുപറമ്പ് സ്വദേശി മുഹമ്മദ് അലി (50), കണ്ണൂര്‍ കോയോട് സ്വദേശി മുഹമ്മദ് കുഞ്ഞി (68), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 836 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 30 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 181 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 7527 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 716 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
ജില്ലയിൽ 793 പേർക്ക് കൂടി കോവിഡ്
ജില്ലയിലെ 793 പേർക്ക് കൂടി ഞായറാഴ്ച (ഒക്ടോബർ 4) കോവിഡ്-19 സ്ഥിരീകരിച്ചു. 260 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7278 ആണ്. തൃശൂർ സ്വദേശികളായ 154 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 16638 ആണ്. അസുഖബാധിതരായ 9223 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്.ഞായറാഴ്ച ജില്ലയിൽ സമ്പർക്കം വഴി 789 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 7 കേസുകളുടെ ഉറവിടം അറിയില്ല. ജില്ലയിൽ 10 സമ്പർക്ക ക്ലസ്റ്ററുകൾ വഴി ഞായറാഴ്ച കോവിഡ് റിപ്പോർട്ട് ചെയ്തു. ക്ലസ്റ്ററുകൾ: ജൂബിലി മിഷൻ ഹോസ്പിറ്റൽ ക്ലസ്റ്റർ (6 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ) 10, ബ്ലാങ്ങാട് ബീച്ച് ചാവക്കാട് ക്ലസ്റ്റർ 7, നെടുപുഴ പോലീസ് സ്റ്റേഷൻ ക്ലസ്റ്റർ 4, ശക്തൻ മാർക്കറ്റ് ക്ലസ്റ്റർ 4, കണ്ടശ്ശാംകടവ് മാർക്കറ്റ് ക്ലസ്റ്റർ 2, നെസ്റ്റ് മാട്രിമോണി വാടാനപ്പിള്ളി ക്ലസ്റ്റർ 2, മദർ ഹോസ്പിറ്റൽ ക്ലസ്റ്റർ 2, ഇഷാര ഗോൾഡ് തൃപ്രയാർ ക്ലസ്റ്റർ 1, കെ.എസ്.എഫ്.ഇ ചെമ്പുക്കാവ് ക്ലസ്റ്റർ 1, വൈമാൾ തൃപ്രയാർ ക്ലസ്റ്റർ 1.മറ്റ് സമ്പർക്ക കേസുകൾ 727. കൂടാതെ 13 ആരോഗ്യ പ്രവർത്തകർക്കും 8 ഫ്രൻറ് ലൈൻ വർക്കർമാർക്കും വിദേശത്തുനിന്നു വന്ന 3 പേർക്കും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്ന ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചു.രോഗികളിൽ 60 വയസ്സിന് മുകളിൽ 44 പുരുഷൻമാരും 46 സ്ത്രീകളും 10 വയസ്സിന് താഴെ 31 ആൺകുട്ടികളും 34 പെൺകുട്ടികളുമുണ്ട്.രോഗം സ്ഥിരീകരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലും കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെൻറ് സെൻററുകളിലും കഴിയുന്നവർ: ഗവ. മെഡിക്കൽ കോളേജ് തൃശൂർ- 252, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്-42, എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ്-55, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-64, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്-70, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി- 236, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-140, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ- 283, സി.എഫ്.എൽ.ടി.സി കൊരട്ടി-78, പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ-313, സി.എഫ്.എൽ.ടി.സി നാട്ടിക-712, പി എസ് എം ഡെൻറൽ കോളേജ് അക്കിക്കാവ് 69, എം.എം.എം. കോവിഡ് കെയർ സെന്റർ തൃശൂർ-69, ജി.എച്ച് തൃശൂർ-35, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി-57, ചാവക്കാട് താലൂക്ക് ആശുപത്രി-44, ചാലക്കുടി താലൂക്ക് ആശുപത്രി -14, കുന്നംകുളം താലൂക്ക് ആശുപത്രി -28, ജി.എച്ച്. ഇരിങ്ങാലക്കുട -13, ഡി.എച്ച്. വടക്കാഞ്ചേരി-6, അമല ആശുപത്രി-54, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ-81, മദർ ആശുപത്രി-11, എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ-1, ഇരിങ്ങാലക്കുട കോ ഓപറേറ്റീവ് ആശുപത്രി-1, സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -8, മലങ്കര ഹോസ്പിറ്റൽ കുന്നംകുളം-4, റോയൽ ഹോസ്പിറ്റൽ കുന്നംകുളം-3, സെന്റ് ആന്റണീസ് പഴുവിൽ-2, അൻസാർ ഹോസ്പിറ്റൽ പെരുമ്പിലാവ് 6, യൂണിറ്റി ഹോസ്പിറ്റൽ കുന്നംകുളം 10, സൺ മെഡിക്കൽ റിസർച്ച് സെന്റർ തൃശൂർ-9.ജില്ലയിൽ കോവിഡ് ബാധിതരായ 3715 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നു. 10588 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 342 പേരേയാണ് ഞായറാഴ്ച ആശുപത്രിയിൽ പുതുതായി പ്രവേശിപ്പിച്ചത്. ഞായറാഴ്ച 3248 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 3874 സാമ്പിളുകളാണ് ഞായറാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 170147 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഞായറാഴ്ച 469 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 70 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. ഞായറാഴ്ച റെയിൽവേ സ്റ്റേഷനുകളിലും