സ്വകാര്യ ബസുകളുടെ മരണപാച്ചില്‍; അപകടങ്ങള്‍ തുടര്‍കഥയാകുന്നു
 
                അമിതവേഗതയിലായിരുന്ന സ്വകാര്യ ബസിടിച്ച് ദമ്പതികള്‍ക്ക് പരിക്ക്
കപ്പേളക്കും കേടുപാടുകള്‍, യുവാവിനും പരിക്ക്
ഇരിങ്ങാലക്കുട: മാപ്രാണം കുരിശു കപ്പേള ജംഗ്ഷനില്‍ സ്വകാര്യ ബസിടിച്ച് സ്കൂട്ടര്‍ യാത്രികരായ ദമ്പതികള്‍ക്ക് പരിക്ക്. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ലിമിറ്റഡ് സ്റ്റോപ്പ് ബസ് രണ്ട് സ്കൂട്ടറിലും കപ്പേളയിലും ഇടിച്ചാണ് അപകടം സംഭവിച്ചത്. ഇരിങ്ങാലക്കുട ഭാഗത്തുനിന്നും വന്നിരുന്ന റാംജി എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് മുന്നില്‍ പോയിരുന്ന ദമ്പതികളുടെ സ്കൂട്ടറില്‍ തട്ടി കപ്പേളക്ക് മുന്നില്‍ നിര്‍ത്തിവെച്ചിരുന്ന സ്കൂട്ടറിലും കപ്പേളയിലും ഇടിച്ചുനില്‍ക്കുകയായിരുന്നു.
അപകടത്തില്‍ പരിക്കേറ്റ സ്കൂട്ടര്‍ യാത്രികരായ തുരുത്തിപറമ്പ് സ്വദേശികളായ നായത്തോടന്‍ വീട്ടില്‍ വര്‍ഗീസ് (65) ഭാര്യ മേരി (63) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മാപ്രാണം ലാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും വിദഗ്ദ ചികില്‍സക്കായി തൃശൂരിലേക്ക് മാറ്റി. മേരിയുടെ രണ്ട് വാരിയെല്ലുകള്‍ ഒടിയുകയും തലക്കു പരിക്കു പറ്റിയിട്ടുണ്ട്. അപകടത്തില്‍ കപ്പേളയ്ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
മാപ്രാണത്തെ ബന്ധുവീട്ടില്‍ മരണാവശ്യത്തിന് പോകുകയായിരുന്നു ഈ ദമ്പതികള്‍. ശനിയാഴ്ച രാത്രി മാപ്രാണം സെന്ററിനു സമീപം മറ്റൊരു സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ബൈക്കിലിടിച്ച് അപകടമുണ്ടായിരുന്നു. ഈ അപകടത്തില്‍ ആനന്ദപുരം സ്വദേശി കല്മുക്കില് വീട്ടില്‍ നിധീഷ് (43) ന് പരിക്ക് പറ്റിയിരുന്നു. നിധീഷിന്റെ മുഖത്തും കൈയിലും കാലിലും മുറിവുകളുണ്ട്. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.
ഈ റൂട്ടിലെ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ അമിതവേഗത നിയന്ത്രിക്കണമെന്ന ആവശ്യം നിരന്തരമായി ജനങ്ങള്‍ ഉന്നയിച്ചിട്ടും വിഷയം ഏറ്റെടുക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളോ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട അധികാരികളോ തയാറാകുന്നില്ലെന്ന രൂക്ഷവിമര്‍ശനവും ഉയരുന്നുണ്ട്. ജനങ്ങളുടെ ജീവന് പുല്ലുവില കല്പിച്ച് ബസുകള്‍ പായുമ്പോഴും നോക്കുകുത്തികളായി മാറുകയാണ് അധികൃതര്‍.

 
                         ഇരിങ്ങാലക്കുടയില്‍ നിന്ന് ബാംഗ്ലൂരിലേക്ക് എസി ഗരുഡ ബസുകള്‍
                                    ഇരിങ്ങാലക്കുടയില്‍ നിന്ന് ബാംഗ്ലൂരിലേക്ക് എസി ഗരുഡ ബസുകള്‍                                 കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഇഎസ്ഐ ആനുകൂല്യം ഏര്‍പ്പെടുത്തി
                                    കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഇഎസ്ഐ ആനുകൂല്യം ഏര്‍പ്പെടുത്തി                                 കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് പ്രതിഷേധ സമരം നടത്തി
                                    കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് പ്രതിഷേധ സമരം നടത്തി                                 ഇരിങ്ങാലക്കുട നഗര വികസനം അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്ഷണിച്ചു
                                    ഇരിങ്ങാലക്കുട നഗര വികസനം അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്ഷണിച്ചു                                 പൂമംഗലം പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ പുതിയ ഒപി ബ്ലോക്ക് കെട്ടിടം വരുന്നു; നിര്‍മ്മാണോദ്ഘാടനം മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു
                                    പൂമംഗലം പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ പുതിയ ഒപി ബ്ലോക്ക് കെട്ടിടം വരുന്നു; നിര്‍മ്മാണോദ്ഘാടനം മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു                                 വേളൂക്കര പഞ്ചായത്ത്; വികസന സദസ് സംഘടിപ്പിച്ചു
                                    വേളൂക്കര പഞ്ചായത്ത്; വികസന സദസ് സംഘടിപ്പിച്ചു                                 
                                                                                                                                                                                                     
                                                                                                                                                                                                    