സെന്റ് ജോസഫ്സ് കോളജ് യൂണിയന് ഉദ്ഘാടനം
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജിലെ യൂണിയന് ധ്രുവയുടെ ഉദ്ഘാടനം എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ ജോര്‍ജ് പുളിക്കന്‍ നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷത വഹിച്ചു. കോളജ് ചെയര്‍പെഴ്സണ്‍ ഗായത്രി മനോജ്, കോളജിലെ ഇലക്ഷന് കോ ഓര്‍ഡിനേറ്റര്‍ ഡോ. വിജി മേരി, ജനറല്‍ സെക്രട്ടറി നെല്‍സ ജോയ് എന്നിവര്‍ സംസാരിച്ചു.