മുരിയാട് എയുപി സ്കൂളില്‍ നിര്‍മ്മിച്ച കെട്ടിടങ്ങള്‍ സമര്‍പ്പിച്ചു; നിര്‍മ്മാണങ്ങള്‍ പൂര്‍ത്തീകരിച്ചത് എഴുപത് ലക്ഷത്തോളം രൂപ ചെലവഴിച്ച്
ഇരിങ്ങാലക്കുട: എഴുപത് ലക്ഷത്തോളം രൂപ ചെലവഴിച്ച് മുരിയാട് എയുപി സ്കൂളില്‍ നിര്‍മ്മിച്ച കെട്ടിടവും പാചകപ്പുരയും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു സമര്‍പ്പിച്ചു. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന് മുഖ്യാതിഥി ആയിരുന്നു. സര്‍വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപിക കെ.കെ. മഞ്ജുകുമാരിക്ക് ചടങ്ങില്‍ യാത്രയയപ്പ് നല്കി. ജനപ്രതിനിധികള്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, പിടിഎ, പൂര്‍വ അധ്യാപക, വിദ്യാര്‍ഥി പ്രതിനിധികള്‍, സ്കൂള്‍ അധ്യാപകര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രധാനാധ്യാപിക എം.പി. സുബി സ്വാഗതവും സ്റ്റാഫ് പ്രതിനിധി കെ.ആര്. രാമചന്ദ്രന് നന്ദിയും പറഞ്ഞു.