തരിശായി കിടന്നിരുന്ന പാടത്ത് നെല്‍കൃഷി ആരംഭിച്ച് കര്‍മസേന
കല്ലേറ്റുംകര: ആളൂര്‍ ഗ്രാമപഞ്ചായത്ത് 16-ാം വാര്‍ഡിലെ എസ്റ്റേറ്റ് പാടത്തിന്റെ ഭാഗമായ ചാടാംപാടത്ത് 20 വര്‍ഷത്തിലധികമായി തരിശായി നിലനിന്നിരുന്ന 15 ഏക്കര്‍ പാടത്തു കര്‍മസേനയുടെ ആഭിമുഖ്യത്തില്‍ നെല്‍കൃഷി ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം വിത്ത് വിതച്ച് മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസന്‍ നിര്‍വഹിച്ചു. ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ അധ്യക്ഷത വഹിച്ചു. ആളൂര്‍ കൃഷി ഓഫീസര്‍ പി.ഒ. തോമസ്, ആളൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ്, ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അഡ്വ. എം.എസ്. വിനയന്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷൈനി തിലകന്, വാര്‍ഡ് മെമ്പര്‍മാരായ എ.സി. ജോണ്സന്, സുബിന് കെ. സെബാസ്റ്റ്യന്‍, കെ. മേരി ഐസക്, ജിഷ ബാബു, ഓമന ജോര്‍ജ്, മിനി സുധീഷ്, ഷൈനി വര്‍ഗീസ്, ആളൂര്‍ കാര്‍ഷിക കര്‍മസേന കോ-ഓര്‍ഡിനേറ്റര്‍ പി.എസ്. വിജയകുമാര്‍, മുന്‍ വാര്‍ഡ് മെമ്പര്‍ ഐ.കെ. ചന്ദ്രന്, കര്‍ഷകനായ പി.കെ. സുബ്രഹ്മണ്യന്, ആളൂര്‍ കാര്‍ഷിക കര്‍മസേന പ്രസിഡന്റ് പി.കെ. തോമസ് എന്നിവര്‍ പ്രസംഗിച്ചു. കര്‍ഷകര്‍, കര്‍മസേന അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.