ക്രൈസ്റ്റ് കോളജ് അന്താരാഷ്ട്ര ധാരണാപത്രം ഒപ്പുവച്ചു

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ന്യൂസീലന്‍ഡിലുള്ള വെസ്റ്റേണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഡബ്ല്യുഐടിടി) യുമായി പഠന ഗവേഷണ സഹകരണത്തിനുള്ള ധാരണപത്രങ്ങള്‍ ഒപ്പുവെച്ചു. ഗവേഷണം, അധ്യാപക വിദ്യാര്‍ഥി വിനിമയം, അന്താരാഷ്ട്ര കോണ്‍ഫറന്‍സുകള്‍, സിലബസ് പരിഷ്ക്കരണം, വിദേശ നിക്ഷേപം എന്നിവയിലാണു സഹകരണം. ക്രൈസ്റ്റ് കോളജിന്റെ പ്രതിനിധികളായി വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോയ് പീണിക്കപറമ്പില്‍, ഡോ. കെ.വൈ. ഷാജു, പ്രഫ. വി.പി. ആന്റോ, പ്രഫ. കുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.