ഊരകം പള്ളിയില്‍ മരിയന്‍ സൂക്തവാരാചരണത്തിനു തുടക്കമായി
ഊരകം: സെന്റ് ജോസഫ്സ് പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളിനോടനുബന്ധിച്ചുള്ള മരിയന്‍ സൂക്ത വാരാചരണത്തിനു തുടക്കമായി. പുല്ലൂര്‍ ആശ്രമ ദേവാലയം സുപ്പീരിയര്‍ ഫാ. യേശുദാസ് കൊടകരക്കാരന്‍ ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് ഏഴ് വരെ വൈകീട്ട് 5.30ന് ജപമാല, ദിവ്യബലി, മരിയന്സൂക്ത പ്രഘോഷണം എന്നിവ നടക്കും. ഫാ. ടിബിന്‍ കോറോത്ത്, ഫാ. ജില്‍സണ്‍ പയ്യപ്പിള്ളി, ഫാ. ജോജോ അരിക്കാട്ട്, ഫാ. ആന്റണി പുതുക്കുളങ്ങര, ഫാ. ജോയ് പയ്യപ്പിള്ളി, ഫാ. ഡേവിസ് കിഴക്കുംതല എന്നിവര്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ നേതൃത്വം നല്‍കും. ജനന തിരുന്നാള്‍ ദിനമായ എട്ടിന് രാവിലെ ആറിന് ജപമാല തുടര്‍ന്ന് നടക്കുന്ന ദിവ്യബലിക്ക് വികാരി ഫാ. ആന്‍ഡ്രൂസ് മാളിയേക്കല്‍ കാര്‍മികത്വം വഹിക്കും. സിഎല്‍സിയുടെ റൂബി ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി വൈവിധ്യമാര്‍ന്ന നാല്‍പ്പതു നേര്‍ച്ച കേക്കുകളുടെ സമര്‍പ്പണവും നടക്കും.

കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഇഎസ്ഐ ആനുകൂല്യം ഏര്‍പ്പെടുത്തി
റോഡരികില്‍ നിന്നും കളഞ്ഞു കിട്ടിയ പേഴ്സ് ഉടമസ്ഥന് തിരികെ നല്കി
കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തണ്ടിക വരവ് ഭക്തി സന്ദ്രം
കുടുംബ സംഗമം സംഘടിപ്പിച്ചു
അരിപ്പാലം പതിയാംകുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ യോഗം ചേര്‍ന്നു
മണപ്പുറം ഫൗണ്ടേഷന് ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷനിലേക്ക് ഇന്‍വെര്‍ട്ടര്‍ വിതരണം ചെയ്തു