വേളൂക്കര ഗ്രാമപഞ്ചായത്തില്‍ തരിശ് സ്ഥലങ്ങളില്‍ ആരംഭിച്ച പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി.
കടുപ്പശേരി: ജനങ്ങളില്‍ കാര്‍ഷിക സംസ്കാരം ഉണര്‍ത്തി സുരക്ഷിത ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന കൃഷിവകുപ്പ് മറ്റു വകുപ്പുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി വേളൂക്കര ഗ്രാമപഞ്ചായത്തില്‍ തരിശ് സ്ഥലങ്ങളില്‍ ആരംഭിച്ച പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി. വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ വേളൂക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്് ജെന്‍സി ബിജു, പഞ്ചായത്ത് മെമ്പര്‍മാരായ ഷീബ നാരായണന്, പുഷ്പം ജോയ്, കൃഷി ഓഫീസര്‍ വി. ധന്യ, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ എം.കെ. ഉണ്ണി, ടി.വി. വിജു, കൃഷി അസിസ്റ്റന്റ് എന്‍.കെ. രേഖ, ഹരിത, എഫ്ഐജി അംഗങ്ങളായ അല്‍ഫോണ്‍സ ജോണ്സണ്, കെ.പി. ബാബു, ഡേവിസ് എടപ്പിള്ളി, നിലം ഒരുക്കുന്നതിന് നേതൃത്വം വഹിച്ച ചാര്‍ലി. എം. ലാസര്‍ എന്നിവര്‍ എന്നിവര്‍ പങ്കെടുത്തു. കെപിജെ ഫുഡ്സ് സ്ഥാപന ഉടമ കെ.പി. ജോയിയുടെ കൈവശമുള്ള തരിശായി കിടന്ന സ്ഥലങ്ങളിലാണ് വേളൂക്കര കൃഷി ഭവന് ജീവനക്കാര്‍ ഹരിത എഫ്ഐജി അംഗങ്ങള്‍ സംയുക്തമായാണ് കൃഷി നടത്തുന്നത്.

വേളൂക്കര പഞ്ചായത്ത്; വികസന സദസ് സംഘടിപ്പിച്ചു
കമ്മട്ടി തോട് അടച്ചതോടെ വെള്ളം കയറിയ പോത്താനി പാടശേഖരവും കുട്ടാടന്‍ പാടശേഖരവും ബിജെപി നേതാക്കള്‍ സന്ദര്‍ശിച്ചു
വെള്ളാനി പടിഞ്ഞാറെ അമ്മിച്ചാല്‍ നെല്‍കൃഷി നാശം ഉടന്‍ പരിഹാരം കാണുക- ബിജെപി നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ചു
മനുഷ്യമതില്‍ തീര്‍ത്ത് ചിറയോരത്ത് ലഹരി പ്രതിരോധം
തരിശ് ഭൂമിയില്‍ നെല്‍ക്കൃഷി കുട്ടാടന്‍ കര്‍ഷക സമിതി ചരിത്രം തിരുത്തുന്നു
കാട്ടൂര്‍ തെക്കുംപാടത്ത് വൈദ്യുതി എത്തിയില്ല; കൃഷിയിറക്കാനാകാതെ കര്‍ഷകര്‍ പ്രതിസന്ധിയില്‍