ഇരിങ്ങാലക്കുടയില്‍ സപ്ലൈകോ ഓണച്ചന്തയ്ക്ക് തുടക്കം
ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ഓണച്ചന്തയ്ക്ക് തുടക്കം. ഇരിങ്ങാലക്കുട സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റില്‍ ആരംഭിച്ച ഓണച്ചന്ത ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. സഹകരണ ഓണച്ചന്തകള്‍, സര്‍ക്കാര്‍ ഔട്ട്ലെറ്റുകള് എന്നിവ വഴി മിതമായ നിരക്കില്‍ സാധനങ്ങള്‍ എത്തിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. സെപ്റ്റംബര്‍ ഏഴ്വരെയാണ് സപ്ലൈകോ ചന്ത നടക്കുന്നത്. രാവിലെ 9.30 മുതല്‍ രാത്രി എട്ട് വരെ പ്രവര്‍ത്തിക്കും. നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി ചടങ്ങില്‍ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന് ആദ്യ വില്പന നടത്തി. നഗരസഭ വൈസ് ചെയര്മാന് ടി.വി. ചാര്‍ലി, കൗണ്‍സിലര്‍ കെ.ആര്. വിജയ, ബിജെപി മണ്ഡലം പ്രസിഡന്റ് ക്യപേഷ് ചെമ്മണ്ട, സപ്ലൈകോ അസിസ്റ്റന്റ് മാനേജര്‍ എന്‍ ശിവസുധീര്, താലൂക്ക് സപ്ലൈ ഓഫീസര്‍ ജോസഫ് ആന്റോ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഇഎസ്ഐ ആനുകൂല്യം ഏര്‍പ്പെടുത്തി
റോഡരികില്‍ നിന്നും കളഞ്ഞു കിട്ടിയ പേഴ്സ് ഉടമസ്ഥന് തിരികെ നല്കി
കുടുംബ സംഗമം സംഘടിപ്പിച്ചു
മണപ്പുറം ഫൗണ്ടേഷന് ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷനിലേക്ക് ഇന്‍വെര്‍ട്ടര്‍ വിതരണം ചെയ്തു
തരിശ് ഭൂമിയില്‍ നെല്‍ക്കൃഷി കുട്ടാടന്‍ കര്‍ഷക സമിതി ചരിത്രം തിരുത്തുന്നു
പ്രതിഷേധയോഗവും നാമജപ യാത്രയും നടത്തി