കോണ്സപ്റ്റ് ലാബ് ഐടി ആന്ഡ് മീഡിയ പവേര്ഡ് ലിമിറ്റഡ് കൊരട്ടി ഇന്ഫോ പാര്ക്കില് ഓഫീസില് പ്രവര്ത്തനം ആരംഭിച്ചു
ഇരിങ്ങാലക്കുട: ഐടിഐ മേഖലയില് സുശക്തമായ സാന്നിധ്യം തെളിയിച്ച കോണ്സപ്റ്റ് ലാബ് ഐടി ആന്ഡ് മീഡിയ പവേര്ഡ് ലിമിറ്റഡ് കൊരട്ടി ഇന്ഫോ പാര്ക്കിലുള്ള തങ്ങളുടെ പുതിയ ഓഫീസില് പ്രവര്ത്തനം ആരംഭിച്ചു. വാര്ഷിക ദിനാഘോഷവും, ഇന്ഫോ പാര്ക്കിലെ പുതിയ ഓഫീസിന്റെ ഉദ്ഘാടനവും കൊച്ചി എക്കണോമിക്ക് ഫ്രീസോണ് ഡെവലപ്മെന്റ് കമ്മീഷണര് ഡി.കെ. സ്വാമി ഐഎഎസ് നിര്വഹിച്ചു. കോണ്സപ്റ്റ് ലാബ് ചെയര്മാന് ലിറ്റി ജോര്ജ് സ്വാഗതം ആശംസിച്ച ചടങ്ങില് ജീസ് ലാസര്, ലിന്സണ് തോമസ്, ഫിറോസ് ബാബു, ഷെറിന് ലിന്സണ്, ലീന ആന്റണി തുടങ്ങിയവര് പങ്കെടുത്തു. ഐടി കണ്സള്ട്ടിങ്, ഇ കൊമേഴ്സ് പ്രോഡക്ട്സ്, സോഷ്യല് മീഡിയ മാര്ക്കറ്റിംഗ്, വെബ്സൈറ്റ് ഡെവലപ്മെന്റ്, മൊബൈല് ആപ്പുകള്, ഡിജിറ്റല് മാര്ക്കറ്റിംഗ് ആന്ഡ് ബ്രാന്ഡിംഗ് മേഖലകളില് ചുരുങ്ങിയ കാലം കൊണ്ട് ഒരു വിശ്വസനീയ ബ്രാന്ഡ് ആയി വരുകയാണ് കോണ്സപറ്റ്സ് ലാബ്.

ആറ് വിദ്യാഭ്യാസ പദ്ധതികള്ക്ക് തുടക്കം കുറിച്ച് ഉയിരെ എജുക്കേഷന് മീറ്റ്
സെന്ട്രല് ഇലക്ട്രോകെമിക്കല് റിസര്ച്ച് ഇന്സ്റ്റിറ്റ്യൂട്ടില് നിന്നും കെമിക്കല് സയന്സില് ഡോക്ടറേറ്റ് നേടി കെ.എം. ലക്ഷ്മി
മൂര്ക്കനാട് സെന്റ് ആന്റണീസ് എല്പി സ്കൂളില് സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി
ക്രൈസ്റ്റ് എന്ജിനീയറിംഗ് കോളജ് കര്ത്തവ്യ ശ്രേഷ്ഠ അവാര്ഡ് സമ്മാനിച്ചു
സ്നേഹസ്പര്ശം പദ്ധതി രണ്ടാം ഘട്ടം ഉദ്ഘാടനം
ഫാത്തിമ ഷഹ്സീനയ്ക്ക് മേരിക്യൂറി ഫെല്ലോഷിപ്പ്