വര്ണ്ണക്കുട ഘോഷയാത്രയില് വേളൂക്കര പഞ്ചായത്തും, കുടുംബശ്രീ കലോത്സവത്തില് മുരിയാട് പഞ്ചായത്തും ജേതാക്കള്
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിന്റെ കലാ കായിക കാര്ഷികസാഹിത്യ മഹോത്സവമായ ‘വര്ണ്ണക്കുട’യോടനുബന്ധിച്ച് നടത്തിയ സാംസ്കാരിക ഘോഷയാത്രയില് വിവിധ പഞ്ചായത്തുകളുടെ പ്രകടനം വിലയിരുത്തിയതില് വേളൂക്കര പഞ്ചായത്ത് ഒന്നാം സ്ഥാനവും പടിയൂര്, മുരിയാട് പഞ്ചായത്തുകള് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള് നേടി. വര്ണ്ണക്കുടയോടനുബന്ധിച്ച് നടത്തിയ കുടുംബശ്രീ കലോത്സവത്തില് ഏറ്റവും കൂടുതല് പോയിന്റുകള് നേടി മുരിയാട് പഞ്ചായത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇരിങ്ങാലക്കുട എംഎല്എയും സംസ്ഥാന ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രിയുമായ ഡോ. ആര്. ബിന്ദുവിന്റെ നേതൃത്വത്തില് സംഘടിപ്പിക്കുന്ന വര്ണ്ണക്കുട സാംസ്കാരികോത്സവത്തിന്റെ നാലാം ദിനത്തില് രാവിലെ നടന്ന ഓണക്കളി മത്സരം ഏറെ ജനശ്രദ്ധയാകര്ഷിച്ചു. വൈകീട്ട് നടന്ന പൊതുസമ്മേളനവും തൈക്കുടം മ്യൂസിക് ബാന്റിന്റെ സംഗീതനിശയും കനത്തമഴയെത്തുടര്ന്ന് മറ്റൊരുദിവസത്തേക്ക് മാറ്റിവച്ചു. വര്ണ്ണക്കുടയുടെ സമാപന ദിനമായ ചൊവാഴ്ച്ച മുഖ്യ വേദിയായ അയ്യങ്കാവ് മൈതാനത്ത് വൈകീട്ട് 5.30ന് കഥക് നൃത്തവും,

കാട്ടൂര് സര്വ്വീസ് സഹകരണ ബാങ്ക് ഇഎസ്ഐ ആനുകൂല്യം ഏര്പ്പെടുത്തി
റോഡരികില് നിന്നും കളഞ്ഞു കിട്ടിയ പേഴ്സ് ഉടമസ്ഥന് തിരികെ നല്കി
പൂമംഗലം പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില് പുതിയ ഒപി ബ്ലോക്ക് കെട്ടിടം വരുന്നു; നിര്മ്മാണോദ്ഘാടനം മന്ത്രി ഡോ. ആര്. ബിന്ദു നിര്വഹിച്ചു
വേളൂക്കര പഞ്ചായത്ത്; വികസന സദസ് സംഘടിപ്പിച്ചു
കുടുംബ സംഗമം സംഘടിപ്പിച്ചു
ആറ് വിദ്യാഭ്യാസ പദ്ധതികള്ക്ക് തുടക്കം കുറിച്ച് ഉയിരെ എജുക്കേഷന് മീറ്റ്