ക്രൈസ്റ്റ് നഗര്‍ റെസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷവും, ആശ സുരേഷിനെ ആദരിക്കലും നടന്നു

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് നഗര്‍ റെസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷവും, സോപാന സംഗീതത്തില്‍ ഞെരളത്ത് പുരസ്കാര ജേതാവായ ആശ സുരേഷിനെ ആദരിക്കലും നടത്തി. വിവിധ കലാപരിപാടികളോടെ സംഘടിപ്പിച്ച സമ്മേളനത്തിന് പ്രസിഡന്റ് കെ.ഇ. അശോകന് അധ്യക്ഷത വഹിച്ചു. സിനിമ നിര്‍മ്മാതാവ് റാഫേല്‍ തോമസ് ഉദ്ഘാടനം ചെയ്തു. കലാഭവന്‍ ജോഷി മുഖ്യാത്ഥിതി ആയിരുന്നു. അവാര്‍ഡ് ജേതാവിനെ മദര്‍ സുപീരിയര്‍ സിസ്റ്റര്‍ സാല്‍വിയ പൊന്നാടയണിയിച്ചു. സെക്രട്ടറി തോംസണ്‍ ചിരിയങ്കണ്ടത്ത് സ്വാഗതവും ട്രഷര്‍ ജോസ് മാളിയേക്കല്‍ നന്ദിയും പറഞ്ഞു. ഭാരവാഹികളായ ജോണ്സന് മാമ്പിള്ളി, ജോയ് ആലപ്പാട്ട്, ഷാജു കണ്ടംകുളത്തി, ജോണി എടുത്തിരുത്തിക്കാരന്‍, ബിയാട്രിസ് എന്നിവര്‍ ആശംസപറഞ്ഞു.