168-ാമത് ശ്രീനാരായണജയന്തി ഇരിങ്ങാലക്കുടയില്‍ വിപുലമായി ആഘോഷിച്ചു
ഇരിങ്ങാലക്കുട: 168-ാമത് ശ്രീനാരായണ ജയന്തി എസ്എന്‍ഡിപി മുകുന്ദപുരം യൂണിയന്, എസ്എന്‍ബിഎസ് സമാജം, വിവിധ ശ്രീനാരായണപ്രസ്ഥാനങ്ങള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ആഘോഷിച്ചു. രാവിലെ യൂണിയന് ആസ്ഥാനത്തെ ശ്രീനാരായണ ക്ഷേത്രത്തില്‍ നടന്ന പ്രതിഷ്ഠാവാര്ഷികദിനാഘോഷ ചടങ്ങുകള്‍ക്ക് ഡോ. വിജയന് കാരുമാത്ര മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് യൂണിയന് പ്രസിഡന്റ് സന്തോഷ് ചെറാക്കുളം പതാക ഉയര്‍ത്തി. യൂണിയന് സെക്രട്ടറി കെ.കെ. ചന്ദ്രന്, വൈസ് പ്രസിഡന്റ് എം.കെ. സുബ്രഹ്മണ്യന്, യോഗം കൗണ്‍സിലര്‍ പി.കെ. പ്രസന്നന്, യോഗം ഡയറക്ടര്‍മാരായ കെ.കെ. ബിനു, സജീവ് കുമാര്‍ കല്ലട, സി.കെ. യുധി, വനിതാ സംഘം യൂണിയന് പ്രസിഡന്റ് സജിത അനില്‍കുമാര്‍, സെക്രട്ടറി രമ പ്രദീപ് എന്നിവര്‍ പ്രസംഗിച്ചു. യൂണിയന്റെ കീഴില്‍ 94 ശാഖാ യോഗങ്ങളിലും രാവിലെ പ്രത്യേക പൂജകള്‍ക്കു ശേഷം പതാക ഉയര്‍ത്തി. ജയന്തി ഘോഷയാത്രകള്‍ നടത്തി. ശാഖായോഗങ്ങളില്‍ നടന്ന ജയന്തി ആഘോഷങ്ങള്‍ക്ക് ശാഖായോഗം ഭാരവാഹികള്‍ നേതൃത്വം നല്കി. യൂണിയന് പ്രസിഡന്റ് സന്തോഷം ചെറാക്കുളം, യുണിയന്‍ സെക്രട്ടറി കെ.കെ. ചന്ദ്രന്, വൈസ് പ്രസിഡന്റ് എം.കെ. സുബ്രഹ്മണ്യന്, യോഗം ഡയറക്ടര്‍ കെ.കെ. ബിനു എന്നിവര്‍ വിവിധ ശാഖായോഗങ്ങളില്‍ നടന്ന ജയന്തി ആഘോഷചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തു. എസ് ്എന്ബിഎസ് സമാജത്തില്‍ രാവിലെ നടന്ന വിശേഷാല്‍ പൂജക്ക് ക്ഷേത്രം മേല്‍ശാന്തി മണി മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് രാവിലെ 10 ന് ക്ഷേത്രാങ്കണത്തില്‍ സമാജം പ്രസിഡന്റ് കിഷോര്‍ നടുവളപ്പില്‍ പതാക ഉയര്‍ത്തി. ഉച്ചതിരിഞ്ഞ് കൂടല്‍മാണിക്യം ക്ഷേത്രത്തിനു മുന്‍വശത്തു നിന്ന് ആരംഭിച്ച ജയന്തിഘോഷയാത്രയില്‍ നൂറുകണക്കിന് ശ്രീനാരായണീയര്‍ പങ്കെടുത്തു. ഘോഷയാത്രക്ക് എസ്എന്‍ഡിപി മുകുന്ദപുരം യൂണിയന് പ്രസിഡന്റ് സന്തോഷ് ചെറാക്കുളം, യൂണിയന് സെക്രട്ടറി കെ.കെ. ചന്ദ്രന്, യോഗം കൗണ്‍സിലര്‍ പി.കെ. പ്രസന്നന്, സമാജം പ്രസിഡന്റ് കിഷോര്‍കുമാര്‍, ട്രഷറര്‍ ദിനേശ്കുമാര്‍ എളന്തോളി, എം.കെ. വിശ്വംഭരന്, രജിത് രാജന്, സജിത അനില്‍കുമാര്‍, രമ പ്രദീപ് തുടങ്ങിയവര്‍ നേതൃത്വം നല്കി. വൈകീട്ട് നടന്ന ജയന്തി സമ്മേളനം മന്ത്രി ഡോ.ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ് കിഷോര്‍കുമാര്‍ നടുവളപ്പില്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി അവാര്‍ഡ് ദാനം നിര്‍വഹിച്ചു. ഐടിയു ബാങ്ക് ചെയര്മാന് എം.പി. ജാക്സണ് സമ്മാനദാനം നിര്‍വഹിച്ചു. പി.കെ. പ്രസന്നന്, കെ.കെ. ചന്ദ്രന്, നഗരസഭ കൗണ്‍സിലര്‍ മേരിക്കുട്ടി ജോയ്, എം.കെ. വിശ്വംഭരന്, കെ.കെ. കൃഷ്ണാനന്ദ ബാബു, സജിത അനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.