ഊരകം സ്റ്റാര്‍ ക്ലബ് വാര്‍ഷികം ലോക കേരള സഭാംഗo ജോൺസൺ തൊമ്മാന ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: ഊരകം സ്റ്റാർ ക്ലബ് വാർഷികം പൊന്നോണ സായാഹ്നം ലോക കേരള സഭാംഗവും ലോക മലയാളി ഫെഡറേഷൻ ഗ്ലോബൽ ട്രഷററുമായ ജോൺസൺ തൊമ്മാന ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് തോമസ് തത്തംപിള്ളി അധ്യക്ഷത വഹിച്ചു. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, ഭാരവാഹികളായ തോമസ് കൊടകരക്കാരൻ, ടി.സി. സുരേഷ്, ടോജോ തൊമ്മാന, പി.ആർ. ജോൺ, ജയിംസ് പോൾ, വിൻസെന്റ് ടി. മാത്യു എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ വിവാഹത്തിന്റെ അമ്പതു വർഷം പൂർത്തിയാക്കിയ ദമ്പതികളെയും ഉന്നത വിജയം നേടിയ വിദ്യാർഥികളെയും ആരോഗ്യ പ്രവർത്തകരെയും ആദരിച്ചു. വിവിധ കലാപരിപാടികളും സ്ട്രിങ്സ് അവിട്ടത്തൂരിന്റെ ഗാനമേളയും നടന്നു.

കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഇഎസ്ഐ ആനുകൂല്യം ഏര്‍പ്പെടുത്തി
റോഡരികില്‍ നിന്നും കളഞ്ഞു കിട്ടിയ പേഴ്സ് ഉടമസ്ഥന് തിരികെ നല്കി
കുടുംബ സംഗമം സംഘടിപ്പിച്ചു
മണപ്പുറം ഫൗണ്ടേഷന് ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷനിലേക്ക് ഇന്‍വെര്‍ട്ടര്‍ വിതരണം ചെയ്തു
തരിശ് ഭൂമിയില്‍ നെല്‍ക്കൃഷി കുട്ടാടന്‍ കര്‍ഷക സമിതി ചരിത്രം തിരുത്തുന്നു
പ്രതിഷേധയോഗവും നാമജപ യാത്രയും നടത്തി