പുല്ലൂരില്‍ കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
ഇരിങ്ങാലക്കുട: കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. ഇരിങ്ങാലക്കുട പുല്ലൂര്‍ അമ്പലനട സ്വദേശി വേലംപറമ്പില്‍ വീട്ടില്‍ ബാബു മകന് അനന്തു (19) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 5.30 ന് പുല്ലൂര്‍ ശിവക്ഷേത്രത്തിന്റെ കുളത്തിലാണ് അപകടം സംഭവിച്ചത്. കൂട്ടുകാരുമൊത്ത് കുളത്തില്‍ നീന്തി കുളിക്കുന്നതിനിടയില്‍ നിലയില്ലാത്ത ഇടത്തെത്തിയപ്പോള്‍ മുങ്ങിത്താഴുകയായിരുന്നു. ഉടന്‍ തന്നെ കൂട്ടുകാര്‍ കുളത്തില്‍ നിന്നും എടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പ്ലസ് ടു പഠനത്തിന് ശേഷം മൊബൈല്‍ ടെക്നീഷ്യന് കോഴ്സ് പൂര്ത്തീകരിച്ചിരിക്കുകയായിരുന്നു. അമ്മ: രാധ. സഹോദരിമാര്‍: ബബിത, സബിത. ഇരിങ്ങാലക്കുട പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു

ഇരിങ്ങാലക്കുടയില്‍ നിന്ന് ബാംഗ്ലൂരിലേക്ക് എസി ഗരുഡ ബസുകള്‍
കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഇഎസ്ഐ ആനുകൂല്യം ഏര്‍പ്പെടുത്തി
കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് പ്രതിഷേധ സമരം നടത്തി
ഇരിങ്ങാലക്കുട നഗര വികസനം അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്ഷണിച്ചു
പൂമംഗലം പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ പുതിയ ഒപി ബ്ലോക്ക് കെട്ടിടം വരുന്നു; നിര്‍മ്മാണോദ്ഘാടനം മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു
വേളൂക്കര പഞ്ചായത്ത്; വികസന സദസ് സംഘടിപ്പിച്ചു