ജനവാസ മേഖലയില്‍ ടവര്‍ വേണ്ട: മുരിയാട് 12 ാം വാര്‍ഡ് ജനകീയ സമിതി

പുല്ലൂര്‍: ജനവാസ മേഖലയില്‍ ജിയോ ടവര്‍ വേണ്ടെന്ന് ജനകീയ സമിതി തീരുമാനിച്ചു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. വികസനത്തിനെതിരല്ല, പക്ഷേ ജനങ്ങളെ ദുരിതത്തിലാക്കുന്ന പ്രവണത പഞ്ചായത്ത് ഭരണസമിതി ഒറ്റക്കെട്ടായി എതിര്‍ക്കുമെന്നും സമിതിയില്‍ പറഞ്ഞു. വാര്‍ഡ് മെമ്പര്‍ തോമസ് തൊകലത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ റസിഡന്റ് അസോസിയേഷന് സെക്രട്ടറി രാധാകൃഷ്ണന് കുട്ടുമാക്കല്, പഞ്ചായത്ത് മെമ്പര്‍മാരായ മണി സജയന്, സേവ്യര്‍ ആളൂക്കാരന്‍, മുന്‍ പഞ്ചായത്ത് അംഗങ്ങളായ ശ്രീജ സുനില്‍കുമാര്‍, പി.ആര്. സുന്ദരരാജന്, ടി.കെ. ശശി, ശാരദ അമ്പാടത്ത്, നൗഷാത് ചീനിക്കപുറം, തോമസ് പുതുപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. എന്ത് വില കൊടുത്തും ഈ ടവര്‍ നിര്‍മാണത്തെ ഒറ്റക്കെട്ടായി നേരിടുമെന്നും ജനകീയസമിതി പ്രതിജ്ഞ ചെയ്തു.