കേരള സ്കൂള്‍ ശാസ്ത്രോത്സവം 2022 2023 സംഘാടക സമിതി രൂപീകരണ യോഗം നടന്നു

ഇരിങ്ങാലക്കുട: ഉപജില്ല ശാസ്ത്രോത്സവം സംഘാടക സമിതി രൂപീകരണ യോഗം മാപ്രാണം ഹോളിക്രോസ് ഹയര്‍ സെക്കന്‍ഡറി വിദ്യാലയത്തില്‍ വച്ച് നടന്നു. ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി യോഗം ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട അസിസ്റ്റന്റ് എഡ്യുക്കേഷണല്‍ ഓഫീസര്‍ എം.സി. നിഷ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി കണ്‍വീനര്‍ പി.ജി. ഉല്ലാസ് ശാസ്ത്രോത്സവ കരട് അവതരണം നടത്തി. ട്രഷറര്‍ എം.ജെ. ഷാജി ബജറ്റ് അവതരണം നിര്‍വഹിച്ചു. മേളയുടെ വിവിധ കമ്മിറ്റി കണ്‍വീനര്‍മാരായ മെല്വിന്, ഒ.എസ്. ശ്രീജിത്ത്, മിനി കെ. വേലായുധന്, സന്തോഷ് ബാബു, ജോസ് എന്നിവര്‍ വിശദീകരണം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ ബൈജു കുറ്റിക്കാടന്‍, ഹെഡ്മാസ്റ്റര് എം.എസ്. ബെഞ്ചമിന്‍, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ പ്രിയ ജീസ്, പിടിഎ പ്രസിഡന്റ് ഷാജന് പി. ജോര്‍ജ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജനറല്‍ കണ്‍വീനറും ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പലുമായ പി.എ. ബാബു, എം.എന്‍. രാമന് മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.