സംസ്ഥാനത്ത് (October 10 ) 11,755 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് (October 10 ) 11,755 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.7570 പേര് രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 95,918; ഇതുവരെ രോഗമുക്തി നേടിയവര്‍ 1,82,874 കഴിഞ്ഞ 24 മണിക്കൂറിനിടെ 66,228 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 11 പുതിയ ഹോട്ട് സ്പോട്ടുകള്‍; 40 പ്രദേശങ്ങളെ ഒഴിവാക്കി.തിരുവനന്തപുരം: കേരളത്തില്‍ 11,755 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. മലപ്പുറം 1632, കോഴിക്കോട് 1324, തിരുവനന്തപുരം 1310, തൃശൂര്‍ 1208, എറണാകുളം 1191, കൊല്ലം 1107, ആലപ്പുഴ 843, കണ്ണൂര്‍ 727, പാലക്കാട് 677, കാസര്‍ഗോഡ് 539, കോട്ടയം 523, പത്തനംതിട്ട 348, വയനാട് 187, ഇടുക്കി 139 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.23 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പൂവച്ചല്‍ സ്വദേശിനി അയിഷ ബീവി (51), മണക്കാട് സ്വദേശി എസ്.പി. നതാന്‍ (79), കുറുവില്‍പുരം സ്വദേശി അബ്ദുള്‍ ഹസന് ഹമീദ് (70), കോവളം സ്വദേശിനി പാറുകുട്ടി (82), പേരൂര്‍ക്കട സ്വദേശി സൈനുലബ്ദീന് (60), വലിയവേളി സ്വദേശി പീറ്റര്‍ (63), പൂവച്ചല്‍ സ്വദേശി മുഹമ്മദ് ഷാനവാസ് (47), പേട്ട സ്വദേശി സ്വദേശിനി കൃഷ്ണമ്മ (76), തിരുമല സ്വദേശിനി സുമതി (61), കൊല്ലം സ്വദേശി വിജയന് (76), അഞ്ചല്‍ സ്വദേശി ജോര്‍ജ് കുട്ടി (53), എറണാകുളം മൂലംകുഴി സ്വദേശി ജോസി (77), തോപ്പുംപടി സ്വദേശിനി നബീസ (78), നേഴിപുരം സ്വദേശിനി പാത്തുമ്മ അലി (86), വെണ്ണല സ്വദേശി കെ.പി. പ്രകാശന് (64), വല്ലാര്‍പാടം സ്വദേശി കെ.ജി. തോമസ് (64), പെരുമ്പാവൂര്‍ സ്വദേശി എം.കെ. മുഹമ്മദ് (97), ചേന്ദമംഗലം സ്വദേശിനി സത്യഭാമ (55), കടവന്ത്ര സ്വദേശിനി ഷീല പീറ്റര്‍ (67), പാലക്കാട് അട്ടപ്പാടി സ്വദേശിനി പപ്പയമ്മ (50), മലപ്പുറം പൊന്നാനി സ്വദേശി ബീരു (65), കണ്ണൂര്‍ കരക്കണ്ടി സ്വദേശി പ്രിയേഷ് (39), തയ്യില്‍ സ്വദേശി അബൂബക്കര്‍ (85) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 978 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 40 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 169 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 10,471 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 952 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
ജില്ലയിൽ 1208 പേർക്ക് കൂടി കോവിഡ്
ജില്ലയിലെ 1208 പേർക്ക് കൂടി ശനിയാഴ്ച (ഒക്ടോബർ 10) കോവിഡ്-19 സ്ഥിരീകരിച്ചു. ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത ഏറ്റവും ഉയർന്ന കണക്കാണിത്. ശനിയാഴ്ച 510 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8929 ആണ്. തൃശൂർ സ്വദേശികളായ 123 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 21118 ആണ്. അസുഖബാധിതരായ 12029 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രികളിൽനിന്ന് ഡിസ്ചാർജ് ചെയ്തത്.ശനിയാഴ്ച ജില്ലയിൽ സമ്പർക്കം വഴി 1199 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 12 കേസുകളുടെ ഉറവിടം അറിയില്ല. ജില്ലയിൽ 16 സമ്പർക്ക ക്ലസ്റ്ററുകൾ വഴി വ്യാഴാഴ്ച കോവിഡ് റിപ്പോർട്ട് ചെയ്തു. ക്ലസ്റ്ററുകൾ: ജൂബിലി മിഷൻ ഹോസ്പിറ്റൽ ക്ലസ്റ്റർ (4 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ) 9, കുന്നംകുളം യൂനിയൻ ക്ലസ്റ്റർ 8, ശക്തൻ മാർക്കറ്റ് ക്ലസ്റ്റർ 5, വൈമാൾ തൃപ്രയാർ ക്ലസ്റ്റർ 5, കുന്നംകുളം മാർക്കറ്റ് ക്ലസ്റ്റർ 4, മെഡിക്കൽ കോളജ് ഹോസ്പിറ്റൽ ക്ലസ്റ്റർ (ആരോഗ്യപ്രവർത്തകർ) 3, ജോൺസ് ഹോണ്ട ഇരിങ്ങാലക്കുട ക്ലസ്റ്റർ 2, കണ്ടശ്ശാംകടവ് മാർക്കറ്റ് ക്ലസ്റ്റർ 2, അൽ അമീൻ ഹോസ്പിറ്റൽ ക്ലസ്റ്റർ 2, ദയ ഹോസ്പിറ്റൽ ക്ലസ്റ്റർ 1, എലൈറ്റ് ഹോസ്പിറ്റൽ ക്ലസ്റ്റർ 1, വെസ്റ്റ് ഫോർട്ട് ഹോസ്പിറ്റൽ ക്ലസ്റ്റർ (ആരോഗ്യപ്രവർത്തകർ) 1, ഐ.സി.ഐ.സിഐ ബാങ്ക് ക്ലസ്റ്റർ 1, വലപ്പാട് മണപ്പുറം ക്ലസ്റ്റർ 1, ഒല്ലൂർ യൂനിയൻ ക്ലസ്റ്റർ 1, യു.എൽ.സി.എസ്.എസ് ഗുരുവായൂർ ക്ലസ്റ്റർ 1.മറ്റ് സമ്പർക്ക കേസുകൾ 1125. കൂടാതെ 10 ആരോഗ്യ പ്രവർത്തകർക്കും 5 ഫ്രൻറ് ലൈൻ വർക്കർമാർക്കും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്ന 7 പേർക്കും വിദേശത്തുനിന്ന് വന്ന 2 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.രോഗികളിൽ 60 വയസ്സിന് മുകളിൽ 82 പുരുഷൻമാരും 68 സ്ത്രീകളും 10 വയസ്സിന് താഴെ 46 ആൺകുട്ടികളും 50 പെൺകുട്ടികളും ഉൾപ്പെടുന്നു.കോവിഡ് സ്ഥിരീകരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലും സി.എഫ്.എൽ.ടിസികളിലും പ്രവേശിപ്പിച്ചവർ:ഗവ. മെഡിക്കൽ കോളേജ് തൃശൂർ-347, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്-39, എം. സി.സി.എച്ച്. മുളങ്കുന്നത്തുകാവ്-49, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-81, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്-51, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-153, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-75, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ- 146, സി.എഫ്.എൽ.ടി.സി കൊരട്ടി-35, പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ-298, സി.എഫ്.എൽ.ടി.സി നാട്ടിക-544, പി.എസ്.എം. ഡെന്റൽ കോളേജ് അക്കികാവ്-127, എം.എം.എം. കോവിഡ് കെയർ സെന്റർ തൃശൂർ-81, ജി.എച്ച് തൃശൂർ-28, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി-59, ചാവക്കാട് താലൂക്ക് ആശുപത്രി-39, ചാലക്കുടി താലൂക്ക് ആശുപത്രി-14, കുന്നംകുളം താലൂക്ക് ആശുപത്രി-21, ജി.എച്ച് . ഇരിങ്ങാലക്കുട-18, ഡി.എച്ച്. വടക്കാഞ്ചേരി-7, അമല ആശുപത്രി-69, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ-102, മദർ ആശുപത്രി-20, എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ-4, ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ആശുപത്രി -4, രാജാ ആശുപത്രി ചാവക്കാട്-1, സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി-18, മലങ്കര ഹോസ്പിറ്റൽ കുന്നംകുളം-4, റോയൽ ഹോസ്പിറ്റൽ കുന്നംകുളം-4, സെന്റ് ആന്റണിസ് പഴുവിൽ-8, അൻസാർ ഹോസ്പിറ്റൽ പെരുമ്പിലാവ്-7, യൂണിറ്റി ഹോസ്പിറ്റൽ കുന്നംകുളം-9, സൺ മെഡിക്കൽ റിസർച്ച് സെന്റർ തൃശൂർ-11. വീടുകളിൽ ചികിത്സയിൽ കഴിയുന്നവർ 5248.850 പേർ ശനിയാഴ്ച പുതുതായി ചികിത്സയിൽ പ്രവേശിച്ചതിൽ 326 പേർ ആശുപത്രിയിലും 524 പേർ വീടുകളിലുമാണ്. ശനിയാഴ്ച 4080 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 4675 സാമ്പിളുകളാണ് ശനിയാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 190547 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ശനിയാഴ്ച 494 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 88425 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 89 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. ശനിയാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 370 പേരെ ആകെ സ്ക്രീനിംഗ് ചെയ്തു.