കൂടല്‍മാണിക്യം കൂത്തമ്പലത്തില്‍ ഹനുമദ്ദൂതാങ്കം കൂടിയാട്ടം

ഹനുമദ്ദൂതാങ്കം കൂടിയാട്ട നിര്‍വഹണ പുറപ്പാട് ദിവസം അമ്മന്നൂര്‍ മാധവ ചാക്യാര്‍ ഹനൂമാന്റെ വേഷത്തില്‍ അരങ്ങിലെത്തിയപ്പോള്‍.
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ദേവസ്വത്തിന്റെ നേതൃത്വത്തില്‍ ക്ഷേത്രം കൂത്തമ്പലത്തില്‍ ഹനുമദ്ദൂതാങ്കം കൂടിയാട്ടം നിര്‍വഹണം സഹിതം സമ്പൂര്‍ണമായി അവതരിപ്പിക്കുന്നതിന് തുടക്കമായി. ക്ഷേത്രപാരമ്പര്യ അവകാശികളായ അമ്മന്നൂര്‍ ചാക്യാര്‍ മഠം ഗുരു അമ്മന്നൂര്‍ കുട്ടന്‍ചാക്യാരുടെ നേതൃത്വത്തിലാണ് അവതരണം നടക്കുന്നത്. പുറപ്പാട് ദിവസം അമ്മന്നൂര്‍ മാധവ് ചാക്യാര്‍ ഹനൂമാന്റെ വേഷത്തില്‍ രംഗത്തെത്തി. ഹരീഷ് നമ്പ്യാര്‍, ജിനേഷ് നമ്പ്യാര്‍ എന്നിവര്‍ മിഴാവിലും ഇന്ദിര നങ്ങ്യാര്‍, ദേവി നങ്ങ്യാര്‍ താളവും ജയന് മാരാര്‍ ഇടയ്ക്ക, ശംഖ് എന്നിവ വായിച്ചും പങ്കുചേര്‍ന്നു. കൂടിയാട്ട ആസ്വാദക സംഘവുമായി ചേര്‍ന്ന് ദേവസ്വമാണ് ഇക്കൊല്ലവും ദിവസവും വൈകീട്ട് 6.30-ന് കൂത്തമ്പലത്തില്‍ കൂടിയാട്ടം നടത്തുന്നത്.