എന്‍എസ്എസ് ഏക ദിന ട്രെയിനിംഗ് പ്രോഗ്രാം ക്രൈസ്റ്റ് കോളജില്‍ വച്ച് നടത്തി

ക്രൈസ്റ്റ് കോളജില്‍ വച്ച് കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്ട്രോള് സൊസൈറ്റി (കെഎസ്എസിഎസ്), റെഡ് റിബണ്‍ ക്ലബ് (ആര്‍ആര്‍സി) എന്നിവയുമായി സഹകരിച്ച് നടന്ന എന്‍എസ്എസ് ഏക ദിന ട്രെയിനിംഗ് പ്രോഗ്രാം സംസ്ഥാന എന്‍എസ്എസ് ഓഫീസര്‍ ഡോ. ആര്.എന്‍. അന്‍സാര്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്ട്രോള് സൊസൈറ്റി (കെഎസ്എസിഎസ്), റെഡ് റിബണ്‍ ക്ലബ് (ആര്‍ആര്‍സി) എന്നിവയുമായി സഹകരിച്ച് എന്‍എസ്എസ് ഏക ദിന ട്രെയിനിംഗ് പ്രോഗ്രാം ക്രൈസ്റ്റ് കോളജില്‍ വച്ച് സംസ്ഥാന എന്‍എസ്എസ് ഓഫീസര്‍ ഡോ. ആര്.എന്‍. അന്‍സാര്‍ ഉദ്ഘാടനം ചെയ്തു. ലഹരി ഉപയോഗം കൂടുമ്പോള്‍ എച്ച്.ഐ.വി. ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ പൊതുയിടങ്ങളില്‍ ജാഗ്രതയുണ്ടാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. ഫാ. വിന്‍സെന്റ് നീലങ്കാവില്‍ അധ്യക്ഷത വഹിച്ചു. എന്‍എസ്എസ് ഗുരുവായൂര്‍ ക്ലസ്റ്റര്‍ കണ്‍വീനര്‍ സുഭാഷ് മാത്യു, പ്രശസ്ത എന്‍എസ്എസ് മാസ്റ്റര്‍ ട്രെയിനറും സാമൂഹിക പ്രവര്‍ത്തകനുമായ ബ്രഹ്മ നായഗം മഹാദേവന്, ജോയിന്റ് ഡയറക്ടര്‍ രശ്മി മാധവന് എന്നിവര്‍ സംസാരിച്ചു.