ക്രൈസ്റ്റ് കോളജില്‍ ദ്വിദിന ദേശീയ ബയോഇന്‍ഫര്‍മാറ്റിക്സ് ശില്‍പ്പശാലക്ക് തുടക്കം കുറിച്ചു

ക്രൈസ്റ്റ് കോളജില്‍ ബോട്ടണി ഡിപ്പാര്‍ട്മെന്റ് സംഘടിപ്പിക്കുന്ന ബയോഇന്‍ഫര്‍മാറ്റിക്സ് വിഷയത്തില്‍ ദ്വിദിന ദേശീയ ശില്പശാല കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് ഉദ്ഘടനം നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജില്‍ ബോട്ടണി ഡിപ്പാര്‍ട്മെന്റ് സംഘടിപ്പിക്കുന്ന ബയോഇന്‍ഫര്‍മാറ്റിക്സ് വിഷയത്തില്‍ ദ്വിദിന ദേശീയ ശില്പശാലക്ക് തുടക്കമായി. ബയോഇന്‍ഫര്‍മാറ്റിക്സ് മേഖലയില്‍ അത്യാധുനിക ജീവശാസ്ത്ര സംബന്ധമായ അറിവ് പങ്കുവെക്കുന്നതിനാണ് ശില്‍പ്പശാല ലക്ഷ്യമിടുന്നത്. കേരളത്തിലെ വിവിധ കോളജുകളില്‍നിന്നും അധ്യാപകര്‍, ഗവേഷകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുക്കുന്നു.
ശില്‍പ്പശാലയില്‍ ഫോറസ്റ്റ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡെറാഡൂണ്ലെ മോളിക്യൂലര്‍ ടാക്സോണമി ലാബ് ടെക്നിക്കല്‍ അസിറ്റന്റ് ഡോ. ഭവ്യ മിശ്ര, കാലിക്കറ്റ് സര്‍വകലാശാലയിലെ ബയോടെന്നോളജി വകുപ്പ് പ്രഫസറായ ഡോ. നിധീഷ് റോയ് എന്നിവര്‍ വിഷയവിദഗ്ധരായി പങ്കെടുക്കുന്നു. കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് ഉദ്ഘടനം നിര്‍വഹിച്ചു. മാനേജര്‍ ഫാ. ജോയ് പി.ടി., സ്വാശ്രയ വിഭാഗം കോ ഓര്‍ഡിനേറ്റര്‍ ഡോ. ടി. വിവേകാനന്ദന്, കോഴ്സ് കോ ഓര്‍ഡിനേറ്റര്‍ പ്രഫ. ഇ.ജെ. വിന്‍സന്റ്, പ്രഫ. ജേക്കബ് എബ്രഹാം പുളിക്കല്‍, ഡോ. ആര്. സൗമ്യ, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. വിഷ്ണു മോഹന്‍ എന്നിവര്‍ സംസാരിച്ചു.